യു.എസില്‍ ആരാകും പുതിയ പ്രസിഡന്‍റ് എന്നാണ് ഇന്ത്യയും ഉറ്റുനോക്കുന്നത്. കമലാ ഹാരിസ് പ്രസിഡന്‍റായാല്‍ ജോ ബൈഡന്‍റെ വിദേശ നയങ്ങള്‍ തന്നെയായിരിക്കും ഏറെക്കുറെ പിന്തുടരുക. ട്രംപ് വന്നാല്‍ വ്യാപാര ബന്ധത്തിലടക്കം മാറ്റങ്ങളുണ്ടാകും
നയതന്ത്ര ബന്ധത്തിനൊപ്പം വ്യാപാരം, കുടിയേറ്റം തുടങ്ങിയ മേഖലകളിലാണ് യു.എസിലെ ഭരണമാറ്റം ഇന്ത്യയ്ക്ക് നിര്‍ണായകമാകുന്നത്. ബൈഡന്‍ ഭരണകാലത്ത് ഇന്ത്യ– യു.എസ്. വ്യാപാര ബന്ധം മികച്ച രീതിയിലായിരുന്നു. കമലാ ഹാരിസ് അധികാരത്തിലെത്തിയാല്‍ ഈ നയത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. എന്നാല്‍ ഇന്ത്യയിലെ വേരുകളുടെ പേരില്‍ ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധചെലുത്താനിടയുണ്ട്.
Also Read; യുഎസ് തിരഞ്ഞെടുപ്പ്; ഫലമറിഞ്ഞ സീറ്റുകളില്‍ ട്രംപിന് മുന്നേറ്റം
ട്രംപാവട്ടെ ഇറക്കുമതി തീരുവയുടെ കാര്യത്തിലടക്കം നിലപാട് കടുപ്പിക്കുമെന്നുറപ്പ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അറുപത് ശതമാനവും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 20 ശതമാനം വരെയും നികുതി വര്‍ധിപ്പിക്കണമെന്നാണ് ട്രംപിന്‍റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ ചൈനയുമായുള്ള വ്യാപാര ബന്ധം യു.എസ്. കുറച്ചാല്‍ അതിന്‍റെ ഗുണം കൂടുതലും ഇന്ത്യയ്ക്കായിരിക്കും
Also Read; കമലയും ട്രംപും കരുത്തര്‍; വൈറ്റ് ഹൗസിലേക്ക് ആരെത്തും; ആകാംക്ഷ
കുടിയേറ്റത്തിന്‍റെ കാര്യത്തിലും ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ട്. ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യക്തിബന്ധം പുലര്‍ത്തുന്നയാളാണ്. കമല ഹാരിസ് വ്യക്തി ബന്ധത്തേക്കാള്‍ രാജ്യത്തിന്‍റെ പൊതു നിലപാടുകള്‍ക്കൊപ്പം പോകുന്ന വ്യക്തിയാണ്. ഈ നിലപാടുകള്‍ ഇന്ത്യ– യു.എസ്. നയതന്ത്ര ബന്ധത്തിലും പ്രതിഫലിച്ചേക്കും.