ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് വീസ നടപടികള്‍ എളുപ്പമാക്കുന്ന സ്റ്റുഡന്‍റ് ഡയറക്ട് സ്ട്രീം പദ്ധതി കാനഡ നിര്‍ത്തലാക്കി. അപേക്ഷയും രേഖകളും സമര്‍പ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് അവസാനിപ്പിച്ചത്. കാനഡയില്‍ പഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. 

ഇന്ത്യയില്‍ നിന്നുള്ള 80 ശതമാനം വിദ്യാര്‍ഥികളും എസ്.ഡി.എസ്. വഴിയാണ് വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. 63 ശതമാനമാണ് ഇത്തരത്തില്‍ അപേക്ഷിക്കുമ്പോള്‍ വീസ ലഭിക്കാനുള്ള സാധ്യത. സാധാരണ രീതിയില്‍ അപേക്ഷിക്കുമ്പോള്‍ 19 ശതമാനവും. ഇന്ത്യയ്ക്കുപുറമെ ചൈന, ബ്രസീല്‍, പാക്കിസ്ഥാന്‍ തുടങ്ങി 14 രാജ്യങ്ങള്‍ക്കാണ് എസ്.ഡി.എസ്. വഴി അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്. 10 വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ എന്‍ട്രിയും കാനഡ നിര്‍ത്തലാക്കിയിരുന്നു

ENGLISH SUMMARY:

Canada ends fast-track student visas, big blow to applicants from India