യുഎസ് പ്രസിഡന്‍റ് സ്ഥാനമൊഴിയാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂട്ട മാപ്പാക്കൽ റെക്കോർഡിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അക്രമരഹിതമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 39 പേരും കോവിഡ്കാലത്ത് ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്കു മാറ്റിയവരും ഉൾപ്പെടെ 1500 പേർക്ക് ഒരുമിച്ചാണ് മാപ്പുനൽകിയത്. നാല് ഇന്തോ-അമേരിക്കൻ പൗരന്മാരുള്‍പ്പടെയുള്ളവരുടെ ഹര്‍ജി പരിഗണിച്ചാണ് യുഎസ് പ്രസിഡന്‍റിന്‍റെ നടപടി. സമീപകാലത്ത് ഒറ്റ ദിവസം ഏറ്റവുമധികം മാപ്പു നൽകിയതിന്റെ റെക്കോർഡാണ് ബൈഡൻ സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശിക്ഷയിളവു നൽകുമെന്നും ബൈഡൻ അറിയിച്ചു.
ശിക്ഷ വെട്ടിക്കുറയ്ക്കുമ്പോൾ കുറ്റം തെളിഞ്ഞെന്ന കോടതി തീർപ് നിലനിൽക്കും. അതേസമയം, മാപ്പു നൽകുമ്പോൾ കുറ്റം തെളിഞ്ഞെന്ന വിധി തന്നെ തുടച്ചു നീക്കുന്നു. ഇത്തരത്തില്‍ ഒറ്റ ദിവസം 1500 പേരുടെ കേസുകളാണ് ഇല്ലാതായതെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.
Also Read; സിറിയയില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കും; ഇടക്കാല പ്രധാനമന്ത്രി
‘ചെയ്‌ത തെറ്റുകളില്‍ പശ്ചാത്താപമുള്ളവരോട് കരുണ കാണിക്കണം. ആ തെറ്റ് തിരുത്താൻ അവര്‍ക്ക് വീണ്ടും അവസരം നല്‍കുക. ഇതായിരിക്കാം അവരോട് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം. പ്രസിഡന്‍റ് എന്ന നിലയ്‌ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടയാളാണ് താൻ’– ബൈഡൻ പറഞ്ഞു.
‘അമേരിക്ക പടുത്തുയർത്തിയത് സാധ്യതകളുടെയും രണ്ടാം അവസരങ്ങളുടെയും ഉറപ്പുകളിലാണ്. പ്രസിഡന്റ് എന്ന നിലയ്ക്ക് പശ്ചാത്താപിച്ചവരോട് കാരുണ്യം കാണിക്കാന്‍ എനിക്ക് അവകാശമുണ്ട്. ദൈനംദിന ജീവിതത്തിലേക്ക് മടങ്ങി സമൂഹങ്ങൾക്കു സംഭാവനകൾ നൽകാൻ അവർക്കു കഴിയും’ – ബൈഡന്‍ കൂട്ടിചേര്‍ത്തു.
മീര സച്ച്ദേവ, ബാബുഭായ് പട്ടേല്‍, കൃഷ്‌ണ മോട്ടെ, വിക്രം ദത്ത എന്നിവരാണ് ശിക്ഷാ ഇളവ് ലഭിച്ച ഇന്തോ-അമേരിക്കക്കാര്‍.