christmas-murders

ക്രിസ്മസ് ആഘോഷത്തിന് ക്ഷണിക്കാത്തതിന്‍റെ പേരില്‍ ഭാര്യയും മക്കളുമുള്‍പ്പടെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചുകൊന്ന ശേഷം അന്‍പത്തിയാറുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. യുഎസ് നഗരമായ ടെക്‌സസിനു സമീപമാണ് സംഭവം. ഇറാന്‍ വംശജനായ അസീസ് എന്നയാളാണ് ഭാര്യയും മക്കളും ഭാര്യയുടെ സഹോദരിയേയും സഹോദരനേയും അവരുടെ മക്കളേയുമടക്കം കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തിയത്.

ഭാര്യയുമായി പിണങ്ങി കഴിഞ്ഞ അസീസ് കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷത്തിനിടെ അപ്രതീക്ഷിതമായി സാന്റാക്ലോസിന്റെ വേഷത്തിലെത്തുകയായിരുന്നു.  പിന്നാലെ കുടുംബത്തിലെ ഓരോരുത്തരെയായി ഇയാള്‍ വെടിവെച്ചിടുകയായിരുന്നു. ആറുപേരെയും കൊന്ന ശേഷം ഇയാള്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ക്രിസ്മസ് ആഘോഷത്തിന് തന്നെ ഭാര്യ ഫാത്തിമ റഹ്‌മത്തി ക്ഷണിക്കാത്തതിനാലുള്ള ദേഷ്യമാണ് അസീസിനെ കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം.

ENGLISH SUMMARY:

Aziz Yazdanpanah, 56, an Iranian-born man killed his estranged wife, their two teenage children, his wife’s sister, his brother-in-law and his niece at the family's Christmas gathering.