അസര്‍ബൈജാനില്‍ 38പേര്‍ കൊല്ലപ്പെട്ട വിമാനാപകടത്തില്‍ ഖേദം പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചാണ് ഖേദപ്രകടനം നടത്തിയത്. വിമാനാപകടത്തിന് പിന്നില്‍ റഷ്യയാണെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും റഷ്യ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കസഖ്സ്ഥാനിലെ അക്തൗവില്‍ വിമാനം തകര്‍ന്നുവീണതില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബാജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കിയിരുന്നു. ബക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.