അഫ്‌ഗാനിൽ സ്‌ത്രീകൾ താമസിക്കുന്ന സ്ഥലങ്ങൾ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നത് നിരോധിക്കാൻ താലിബാൻ ഉത്തരവിട്ടു. അശ്ലീല പ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ജനാലകൾ നിർമ്മിക്കുന്നത് നിരോധിച്ചത്. Also Read : സ്ത്രീകൾ മുഖം മറയ്ക്കണം; ബ്ലാങ്കറ്റ് ഉപയോഗിക്കണം; ഇല്ലെങ്കിൽ ജോലി പോകും; താലിബാൻ
താലിബാൻ ഗവൺമെൻ്റ് വക്താവ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുറ്റം, അടുക്കള, അയൽവാസികളുടെ കിണർ, സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് സ്ഥലങ്ങൾ ഇവിടെയെല്ലാം കാണാൻ കഴിയുന്ന ജനാലകൾ കെട്ടിടങ്ങളിൽ ഉണ്ടാകരുത്.
സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും അശ്ലീല പ്രവർത്തനങ്ങൾക്ക് കാരണമാകും, സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഉത്തരവിൽ പറയുന്നു.നേരത്തെ സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.