യു.എസ്. പ്രസിഡന്റായുള്ള ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായി ജയശങ്കര്‍ ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ മാസം 20 ന് വാഷിങ്ടണ്‍ ഡി.സിയിലാണ് ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും എസ്.ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചടങ്ങിനുശേഷം ട്രംപ് ഭരണകൂടത്തിലെ ഉന്നതരുമായി ജയശങ്കര്‍ ചര്‍ച്ച നടത്തും.

ട്രംപിന്റെ വരവോട് നിലവിലെ യു.എസ്. വിദേശ നയത്തില്‍ കാര്യമായ മാറ്റമുണ്ടാകെന്ന് ഉറപ്പാണ്. ഇതുകൂടി കണക്കിലെടുത്തുള്ള ചര്‍ച്ചകളായിരിക്കും നടക്കുക. മറ്റ് രാഷ്ട്ര പ്രതിനിധികളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലനി തുടങ്ങിയവര്‍ ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് പങ്കെടുത്തേക്കില്ല.

ENGLISH SUMMARY:

Minister S Jaishankar to represent india at swearing in ceremony of trump