യുഎസിന്‍റെ പ്രസിഡന്‍റായി അധികാരമേറ്റ ഡോണള്‍ഡ് ട്രംപിന്‍റെ കുടുംബ വിശേഷങ്ങളെ ഏറെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ നോക്കി കാണുന്നത്. ഭാര്യമാരുടെ എണ്ണമാണ് കൗതുകത്തിന് പിന്നിലെ കാരണം. ഫ്രെഡ് ട്രംപിന്‍റെയും മേരി ട്രംപിന്‍റെയും അഞ്ച് മക്കളില്‍ മൂന്നാമനാണ് ഡോണള്‍ഡ് ട്രംപ്. മരിയന്‍ ട്രംപ് ബാരി, ഫ്രെഡ് ട്രംപ് ജൂനിയര്‍, റോബര്‍ട്ട് ട്രംപ്, എലിസബത്ത് ട്രംപ് ഗ്രോ എന്നിവരാണ് സഹോദരങ്ങള്‍.
ഇതുവരെ മൂന്ന് തവണ ട്രംപ് വിവാഹിതനായിട്ടുണ്ട്. ചെക് വംശജയായ ഇവാന ട്രംപാണ് ആദ്യ ഭാര്യ. ഇവരില്‍ ട്രംപിന് മൂന്ന് മക്കളുണ്ട്. ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ്, എറിക് ട്രംപ് എന്നിവരാണ് ഇവാന– ഡോണള്‍ഡ് ദമ്പതികളുടെ മക്കള്‍. മാര്‍ല മേപ്പിള്‍സാണ് രണ്ടാമത്തെ പങ്കാളി. ടിഫനി ട്രംപ് മൈക്കിള്‍ ബൊലോസ് എന്നിവരാണ് ഈ ബന്ധത്തിലെ മക്കള്‍. സ്ലോവേനിയന്‍ വംശജയായ നിലവിലെ ഭാര്യയായ മെലനിയ ട്രംപാണ് മൂന്നാമത്തെ പങ്കാളി. ബാരന്‍ ട്രംപാണ് മകന്‍. ബാരന്‍ ഒഴികെ മറ്റ് 4 മക്കളും വിവാഹതിരാണ്. മൂത്ത മകനായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാണ്.
യുഎസിന്റെ 47–ാം പ്രസിഡന്റായാണ് ഡോണൾഡ് ട്രംപ് അധികാരമേറ്റത്. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. ഡോണൾഡ് ട്രംപും മെലനിയയും തമ്മിൽ ഉരസലിലാണെന്നും ബന്ധം ഉലഞ്ഞിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. സ്ഥാനാരോഹണത്തിനു ശേഷം പതിവായി നടക്കാറുള്ള, പ്രഥമവനിതയെ പ്രസിഡന്റ് ചുംബിക്കുന്ന ചടങ്ങും ഇത്തവണ നടന്നില്ല. മുഖമടുപ്പിച്ച് പ്രതീകാത്മകമായി ട്രംപ് നൽകിയ ചുംബനം എയർ കിസ് എന്ന പേരിൽ കൂടുതൽ ട്രോളുകൾക്കും വഴിവച്ചു.