പാമ്പിനെ  കൈയിലേന്തി ഡാന്‍സ് വീഡിയോ ചിത്രീകരിക്കാന്‍ തയ്യാറെടുത്ത  നര്‍ത്തകിയുടെ മൂക്കില്‍  പാമ്പുകടിയേറ്റു. കടിയേറ്റയുടന്‍ പാമ്പിനെ വലിച്ചെറിഞ്ഞ  റഷ്യന്‍ നര്‍ത്തകിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 80ലക്ഷത്തോളം പേരാണ് ചുരുങ്ങിയ സമയംകൊണ്ട് വീഡിയോ കണ്ടത്

സ്കോഡാലേര എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലാണ് റീലായി വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മൂക്കില്‍ സാരമായി കടിയേറ്റെങ്കിലും അപകടമൊന്നും പറ്റിയിട്ടില്ലെന്ന് ഡാന്‍സര്‍ വ്യക്തമാക്കുന്ന മറ്റൊരു റീലുമുണ്ട്. മൂക്കില്‍ പാമ്പ് കടിച്ചതിന്‍റെ പാട് ചൂണ്ടിക്കാട്ടിയാണ് ഡാന്‍സറുടെ വിഡിയോ.

വൈറലാക്കാന്‍ പിടിച്ചുകൊണ്ടുവന്നത് വിഷപാമ്പിനെയാകാതിരുന്നതുകൊണ്ട് ജീവനോടെ വീണ്ടും കാണാന്‍ പറ്റിയെന്നാണ് വീഡിയോയ്ക്കു താഴെയുള്ള കമന്റുകള്‍. ഇത്രയും അപകടംപിടിച്ച കാര്യങ്ങളില്‍ എന്തിനാണ് ഏര്‍പ്പെടുന്നതെന്ന ചോദ്യവും പലരും പങ്കുവച്ചിട്ടുണ്ട്.

ENGLISH SUMMARY:

While preparing to shoot a dance video holding a snake, the reptile bit the dancer on her nose. Following this, the Russian dancer threw the snake away, and the video of the incident has gone viral on social media. The video has garnered over eight million views in a short span of time.