ഉയര്‍ന്ന അളവില്‍ രാസവസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ശീതളപാനീയങ്ങള്‍ തിരിച്ചുവിളിച്ച് കോക്കകോള. ബെല്‍ജിയത്തിലെ ഒരു പ്രൊഡക്ഷന്‍ പ്ലാന്റില്‍ നിന്നുള്ള പാനീയത്തിലാണ് ക്ലോറേറ്റ് എന്ന രാസവസ്തു കണ്ടെത്തിയത്. നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ലക്സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഉല്പന്നങ്ങള് പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സ്റ്റോക്കുകള്‍ പോയിട്ടുണ്ട്. എന്നാല്‍ അവിടങ്ങളിലെ ഉല്പന്നങ്ങള് തിരിച്ചുവിളിച്ചിട്ടില്ലെന്നാണ് കോള കമ്പനി പറയുന്നത്. ഡെന്മാര്ക്ക്, പോര്‍ച്ചുഗല്‍, റുമാനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ റാപ്പിഡ് അലര്‍ട്ട് സിസ്റ്റം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ സംസ്കരണത്തിനുള്ള ജലത്തില്‍ ഉപയോഗിക്കുന്ന ക്ലോറിന്‍ അണുനാശിനികളില്‍ നിന്നാണ് ക്ലോറേറ്റ് വരുന്നത്. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഫാന്റയും സ്പ്രൈറ്റും ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങളാണ് കോക്കകോള പിന്‍വലിച്ചിരിക്കുന്നത്.