Image Credit: x
വിചിത്രമായൊരു സ്വപ്നം യാഥാര്‍ത്യമാക്കിയ വ്യക്തിയാണ് ജപ്പാന്‍കാരന്‍ ടോക്കോ. ഒരു നായയായി രൂപം മാറുക എന്നതായിരുന്നു ടോക്കോയുടെ സ്വപ്നം. അതിനായി പത്ത് ലക്ഷത്തോളം രൂപ ചെലവിട്ടു .ആദ്യം നാലുകിലോ ഭാരമുള്ളൊരു വസ്ത്രമുണ്ടാക്കി. വസ്ത്രം ധരിച്ചാല്‍ രൂപം യഥാര്‍ഥ നായയെ പോലും വെല്ലും. നായ്ക്കളുടേതിന് സമാനമായ കാലുകളും വായയും അടങ്ങിയതായിരുന്നു ആ വസ്ത്രം
അവിടെയും തീര്‍ന്നില്ല ടോക്കോയ്ക്ക് നായ്ക്കളോടുള്ള അഭിനിവേശം. നായ്ക്കളുടെ സ്വഭാവവും ചേഷ്ടകളും ഇയാള്‍ പഠിച്ചെടുത്തു. ഇതേ തുടര്‍ന്ന് യഥാര്‍ഥ നായ്ക്കള്‍ക്കൊപ്പം ഇടപഴകി അവയുമായി ചങ്ങാത്തം കൂടാനും തുടങ്ങി. തന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനായി ടോക്കോ ആരംഭിച്ച യൂ ട്യൂബ് ചാനലിന് 70,000ത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്
മറ്റു പലര്‍ക്കും തന്നെ പോലെ മൃഗമായി മാറാന്‍ താത്പര്യമുണ്ടെന്ന് മനസിലാക്കിയ ടോക്കോ തന്‍റെ അഭിനിവേശം ഒരു ബിസിനസാക്കി മാറ്റിയിരിക്കുകയാണ്. മൃഗമായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനൊത്ത വസ്ത്രം തയ്യാറാക്കി നല്‍കുന്ന തിരക്കിലാണ് ടോക്കോ ഇന്ന് . നിങ്ങൾ എപ്പോഴെങ്കിലും ഒരു മൃഗമാകാൻ ആഗ്രഹിച്ചിട്ടുണ്ടോ? ആഗ്രഹം സാക്ഷാത്കരിക്കാൻ ഞങ്ങള്‍ സഹായിക്കും. ഇതായിരുന്നു ടോക്കോ തന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചത്.
ജനുവരി 26-നാണ് ബിസിനസ് ആരംഭിച്ചത്. വസ്ത്രം ആവശ്യമുള്ളവര്‍ കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും ബുക്ക് ചെയ്യണം. മൂന്നുമണിക്കൂര്‍ നേരത്തേക്ക് വസ്ത്രം വാടകയ്‌ക്കെടുക്കുന്നതിന് 26,500 രൂപയും, 2മണിക്കൂറിന് 19,500 രൂപയുമാണ് വാടക. ഉയർന്ന വില ഉണ്ടായിരുന്നിട്ടും, ഫെബ്രുവരിയില്‍ മുഴുവന്‍ സമയവും ബുക്ക് ചെയ്തു കഴിഞ്ഞതായി ടോക്കോ പറഞ്ഞു.