ഹകോയിഷി ജപ്പാനിലെ 108 വയസ്സുള്ള ഷിറ്റ്സുയി ഹകോയിഷിയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബാർബർ ആയി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി അംഗീകരിച്ചു. 94 വര്‍ഷമായി ഈ തൊഴില്‍ രംഗത്താണ് ഹകോയിഷി . പ്രായം ഒരാളുടെ സ്വപ്നങ്ങൾ സാക്ഷാത്കാരത്തിന് തടസമല്ലെന്നതിന് ഉദാഹരണമാണ് ഹകോയിഷി.
1916 നവംബർ 10 ന് നകഗാവയിലെ ഒരു കർഷക കുടുംബത്തിലാണ് ഹകോയിഷി ജനിച്ചത്. 14 വയസ്സുള്ളപ്പോൾ ഹകോയിഷി ഒരു ബാര്‍ബറാകാന്‍ തീരുമാനിച്ചു.ഗിന്നസ് റെക്കോര്‍ഡ് നേടുക എന്നത് തന്റെ എക്കാലത്തെയും ലക്ഷ്യമായിരുന്നെന്നും ഹകോയിഷി പറഞ്ഞു. 20 വയസുള്ളപ്പോള്‍ അവര്‍ തന്റെ തൊഴിലിനായുള്ള ലൈസന്‍സ് നേടി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹകോയിഷിയുടെ സലൂണ്‍ തകരുകയും പിന്നീട് അവരുടെ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. എന്നാല്‍ ദുഖങ്ങള്‍ക്കിടയിലും അവര്‍ തളാരാതെ മുന്നോട്ട് പോയി.
പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം സ്വന്തം നാടായ നകഗാവയിൽ അവര്‍ വീണ്ടും ഒരു സലൂൺ തുറന്നു, അതിന് റിഹാറ്റ്‌സു ഹകോയിഷി എന്ന് പേരിട്ടു. ജാപ്പനീസ് ഭാഷയിൽ ബാർബർ എന്നാണ് 'റിഹാറ്റ്‌സു' അറിയപ്പെടുന്നത്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ ദീപശിഖയേന്തുന്നതിനായും അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
തന്റെ തൊഴില്‍ ജീവിതം ഒമ്പത് പതിറ്റാണ്ടുകൾ നീണ്ടുനിന്നു, അതിനെല്ലാം തന്റെ ഉപഭോക്താക്കളോട് കടപ്പെട്ടിരിക്കുന്നുവെന്നും ഹകോയിഷി പറഞ്ഞു. കൂടാതെ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു