Image Credit: Screen Grab From X video.
മുന്നിലുള്ള അവസരങ്ങളെ വരുമാനമാക്കി മാറ്റുന്ന മിടുക്കരെ കാണാം. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ 26 കാരന്‍ സിയാവോ ചെന്‍ അത്തരത്തിലൊരാളാണ്. ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ മൗണ്ട് തായ്‍യിലെത്തുന്ന വിനോദ സഞ്ചാരികളുടെ സഹായിയാണ് ചെന്‍. പക്ഷെ വരുമാനം ഞെട്ടിക്കുന്നത്, വര്‍ഷം 36 ലക്ഷം രൂപ.
തൗണ്ട് തായ് കാണാനെത്തുന്ന സ്ത്രീകളെ ചുമത്ത് മല കറ്റമാണ് സിയാവോ ചെന്നിന്‍റെ ജോലി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൗണ്ട് തായ് 5,029 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലകയറ്റത്തിന്‍റെ അവസാന ഭാഗത്ത് അവശരാകുന്ന സ്ത്രീകളെ ചുമന്ന് മല കയറാൻ സഹായിക്കുക എന്നതാണ് സ്പോർട്സ് ബിരുദധാരിയായ ചെന്നിന്‍റെ ജോലി.
6,200 ലധികം പടികള്‍ കയറി വേണം മൗണ്ട് തായിയിലേക്ക് എത്താന്‍. യാത്രയുടെ അവസാന 1,000 പടികൾ കയറാൻ മിക്കവരും ചെന്നിന്‍റെ സഹായം തേടുന്നുണ്ട്. യാത്രയുടെ തുടക്കത്തില്‍ യാത്രക്കാരുടെ കൈ പിടിച്ചാണ് മല കയറാന്‍ സഹായിക്കുന്നത്. ക്ഷീണിതരാകുമ്പോൾ തോളിൽ ചുമന്ന് പടികൾ കയറും. സാധാരണയായി 4-6 മണിക്കൂറാണ് മല കയറാന്‍ ആവശ്യം വരുന്നത്. അവസാനത്തെ 1,000 പടികൾ അര മണിക്കൂറെടുത്താണ് ചെന്‍ പൂര്‍ത്തിയാക്കുന്നത്. ഇത്തരത്തില്‍ ദിവസം രണ്ടു തവണ ചെന്‍ മലകയറും.
ഈ ജോലിയുടെ വരുമാനമാണ് ഞെട്ടിക്കുന്നത്. പകൽ യാത്രയ്ക്ക് 7,000 രൂപ വരെയും രാത്രി യാത്രയ്ക്ക് 4,600 രൂപ വരെയുമാണ് ചെന്നിന്‍റെ കൂലി. ചെയ്യുന്നതിലൂടെ ചെൻ ഏകദേശം 42,000 ഡോളർ, അതായത് 36 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നു. പ്രതിമാസം 5.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുമന്ന് മലമുകളിലെത്തിക്കാനുള്ള ഉയർന്ന ഡിമാൻഡ് കാരണം ചെൻ ടീം അംഗങ്ങളെ നിയമിച്ചിട്ടുണ്ടെന്നാണ് വിവരം സാധാരണയായി 25 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ചെന്നിന്‍റെ സേവനം ആവശ്യപ്പെടുന്നത്.