Image: x.com/FlySWISS
വിമാനയാത്രയ്ക്കിടെ സഹയാത്രക്കാര്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറികില്‍ നിന്നും ജര്‍മനിയിലെ ഡ്രസ്ഡനിലേക്ക് പോയ സ്വിസ് എയറിന്‍റെ വിമാനത്തിലാണ് സംഭവമുണ്ടായത്. യുവാവിന്‍റെ പ്രവൃത്തിയില്‍ ബുദ്ധിമുട്ടുണ്ടായതോടെ സഹയാത്രികര്‍ ഫ്ലൈറ്റ് അറ്റന്‍ഡിനെ വിവരമറിയിക്കുകയും തുടര്‍ന്ന് യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയുമായിരുന്നു. പലവട്ടം ആവശ്യപ്പെട്ടതിന് ശേഷമാണ് യുവാവ് സ്വയംഭോഗം അവസാനിപ്പിക്കാന്‍ തയ്യാറായതെന്ന് ഡ്രസ്ഡന്‍ ഫെഡറല്‍ പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. യുവാവിരുന്ന സീറ്റില്‍ ഒപ്പം രണ്ട് സ്ത്രീ യാത്രികരാണ് ഉണ്ടായിരുന്നത്.
അതേസമയം, താന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും ലൈംഗികാവയവം പുറത്തെടുത്തിട്ടില്ലെന്നുമായിരുന്നു യുവാവിന്‍റെ വാദം. എന്നാല്‍ യുവാവിന്‍റേത് അങ്ങേയറ്റം അപമര്യാദ നിറഞ്ഞ പെരുമാറ്റമായിരുന്നുവെന്ന് വിമാനത്തിലെ ജീവനക്കാര്‍ മൊഴി നല്‍കി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യക്കാരനും സമാന സംഭവത്തില്‍ യുഎസില്‍ അറസ്റ്റിലായിരുന്നു. വിമാനയാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തതിന് 39കാരന കൃഷ്ണ കുനപുലിയാണ് അന്ന് അറസ്റ്റിലായത്. രണ്ടുവര്‍ഷത്തേക്ക് വിലക്കും 5000 ഡോളര്‍ പിഴയുമാണ് കൃഷ്ണയ്ക്ക് അന്ന് യുഎസ് മജിസ്ട്രേറ്റ് ജഡ്ജി വിധിച്ചത്. വിമാന യാത്രയ്ക്കിടെ സഹയാത്രികയുടെ ചിത്രവും ഇയാള്‍ പകര്‍ത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. അബുദാബിയില്‍ നിന്നും ബോസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കുനാലിന്‍റെ മോശം പെരുമാറ്റം. സഹയാത്രക്കാരിയുടെ അനുവാദമില്ലാതെ മുടിയില്‍ പിടിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതോടെ അവര്‍ പരാതിപ്പെടുകയായിരുന്നു.