image: instagram/loganguminski, facebook.com/mcsoflorida (Right)
വളര്‍ത്തുനായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച യുവതി അറസ്റ്റില്‍. ഫ്ലോറിഡ സ്വദേശിയായ ഇന്‍ഫ്ലുവന്‍സറാണ് പിടിയിലായത്. 'ഡോഗ് മോം' എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. വൈറലായ വിഡിയോ കണ്ട് യുവതിയുടെ വീട്ടിലെത്തിയ പൊലീസ് 27കാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിഹ്വാഹയെന്ന തന്‍റെ നായ്ക്കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്‍റെ വിഡിയോയാണ് ഗുമിന്‍സ്കിയെന്ന യുവതി ജനുവരിയില്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതിവേഗം വിഡിയോ വൈറലായി. 500 ഡോളര്‍ (43,000ത്തിലേറെ രൂപ) ഒറ്റ വിഡിയോയ്ക്ക് തനിക്ക് ലഭിച്ചുവെന്നും കൂടുതല്‍ വിഡിയോ ആളുകള്‍ ആവശ്യപ്പെട്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഗുമിന്‍സ്കിയുടെ വിവാദ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ തന്നെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
ഗുമിന്‍സ്കി കൂടുതല്‍ വിഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് പണത്തിനായി കൈമാറുന്നുണ്ടെന്നും രഹസ്യ വിവരം ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയ്ക്കായി എത്തിയത്. യുവതിയുടെ ലാപ്ടോപില്‍ നിന്നും വിഡിയോകള്‍ പൊലീസ് കണ്ടെടുത്തു. മൃഗവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനും മൃഗത്തോടൊപ്പമുള്ള ലൈംഗികബന്ധം ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനുമാണ് ഗുമിന്‍സ്കിക്കെതിരെ കേസെടുത്തിരിക്കുന്നത്.
യുവതിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നായ്ക്കുട്ടികളെ ഓമനിക്കുന്നതിന്‍റെയും ഉമ്മ വയ്ക്കുന്നതിന്‍റെയും നിരവധി ചിത്രങ്ങളും വിഡിയോകളുമുണ്ട്. ദീര്‍ഘകാലമായി ഇവര്‍ വളര്‍ത്തുനായ്ക്കളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഗുമിന്‍സ്കിയെ അറസ്റ്റ് ചെയ്ത വിവരം മറിയോന്‍ കൗണ്ടി പൊലീസാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. യുവതിയെ പിന്നീട് 10,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏപ്രില്‍ 22ന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചു.