FILE PHOTO: U.S. President Donald Trump waves as he arrives in West Palm Beach, Florida, U.S., March 28, 2025. REUTERS/Kevin Lamarque/File Photo

FILE PHOTO: U.S. President Donald Trump waves as he arrives in West Palm Beach, Florida, U.S., March 28, 2025. REUTERS/Kevin Lamarque/File Photo

  • 'ഇറാന് രണ്ടാഴ്ച കൂടി സമയം അനുവദിക്കും'
  • കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ്
  • ഭീഷണി വകവയ്ക്കുന്നില്ലെന്ന് ഇറാന്‍

ആണവ കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിമുഖത തുടര്‍ന്നാല്‍ ബോംബാക്രമണം നടത്തി തകര്‍ത്തുകളയുമെന്ന് യുഎസ്. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി. നിരന്തരം ചര്‍ച്ച നടത്തുന്നതല്ലാതെ ഇറാന്‍ തീരുമാനം കൈക്കൊള്ളുന്നില്ലെന്നും ഒപ്പിട്ടില്ലെങ്കില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ്  വിശദീകരിക്കുന്നു. നാലുവര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയതിന് സമാനമായ നികുതികളും നിരോധനങ്ങളും ഇറാന് മേല്‍ ചുമത്തുമെന്നും അതിനുള്ള സാധ്യത തള്ളേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാഴ്ച കൂടി ഇറാന് സമയം അനുവദിക്കുമെന്നും അതുകഴിഞ്ഞാല്‍ ഇളവ് പ്രതീക്ഷിക്കേണ്ടെന്നും ട്രംപ് വ്യക്തമാക്കി.

FILE - In this photo released by the Iranian Presidency Office, President Masoud Pezeshkian speaks during a rally commemorating anniversary of 1979 Islamic Revolution that toppled the late pro-U.S. Shah Mohammad Reza Pahlavi and brought Islamic clerics to power, in Tehran, Iran, Monday, Feb. 10, 2025. (Iranian Presidency Office via AP, file)

അതേസമയം, ട്രംപിന്‍റെ ഭീഷണികളെയും സമ്മര്‍ദ്ദ  തന്ത്രത്തെയും  മുഖവിലയ്​ക്കെടുക്കുന്നില്ലെന്നാണ് ഇറാന്‍റെ നിലപാട്. നേരിട്ട് യുഎസുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് തന്നെയാണ് ഇറാന്‍റെ നിലപാടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുഎസുമായി പരോക്ഷമായുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അതിപ്പോഴും തുടരുന്നുണ്ടെന്നും ഇറാന്‍ പ്രസിഡന്‍റ് സൂദ് പെസഷ്കിയാന്‍ നിലപാടെടുത്തു. പരോക്ഷ ചര്‍ച്ചകള്‍ തുടരാമെന്നാണ് ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള ഖമനയി നിര്‍ദേശിച്ചിരിക്കുന്നതെന്നും പെസഷ്കിയാന്‍ വ്യക്തമാക്കി.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതു തടയാനായി 2015 ൽ വൻശക്തികൾ ഇറാനുമായുണ്ടാക്കിയ ആണവക്കരാറിൽനിന്ന് ആദ്യവട്ടം പ്രസിഡന്‍റായതിന് പിന്നാലെ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ആറു വര്‍ഷം മുന്‍പ് താന്‍ സ്വീകരിച്ച ഈ നടപടി ഇറാനെതിരെ ഫലപ്രദമായിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഇതിന് പുറമെ കടുത്ത നിരോധനങ്ങളും ഏര്‍പ്പെടുത്തി. ബൈഡന്‍റെ ഭരണകാലത്ത് കരാറില്‍ തിരികെ പ്രവേശിക്കാന്‍ ശ്രമങ്ങളുണ്ടായത് ഇറാനും സ്വാഗതം ചെയ്തിരുന്നു. 

FILE PHOTO: A view of the Natanz uranium enrichment facility 250 km (155 miles) south of the Iranian capital Tehran, March 30, 2005. REUTERS/Raheb Homavandi/File Photo

FILE PHOTO: A view of the Natanz uranium enrichment facility 250 km (155 miles) south of the Iranian capital Tehran, March 30, 2005. REUTERS/Raheb Homavandi/File Photo

എന്നാല്‍ ആണവ കരാര്‍ നടപ്പിലാക്കത്തതിന്‍റെ പേരില്‍ ഒറ്റപ്പെടുത്തുന്ന യുഎസ് നയത്തെ ഇറാന്‍ രൂക്ഷമായി വിമര്‍ശിക്കുകയും ഇസ്രയേലിന്‍റെ സമ്മര്‍ദമാണിതിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ തുടരുന്നത് വെല്ലുവിളിയാണെന്ന നിലപാടാണ് ട്രംപിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ രാജ്യത്തിന്‍റെ പുരോഗതിക്കായുള്ള വികസന  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്‍റെ നിലപാട്. 

ENGLISH SUMMARY:

The United States has threatened to launch a bombing campaign against Iran if it continues to refuse to sign the nuclear deal. In a telephone interview with NBC News, former U.S. President Donald Trump issued this warning. He criticized Iran for delaying a decision despite ongoing discussions and warned of severe consequences if the deal was not signed.