Credit: AFP
കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യന്‍റേതെന്ന് സംശയിക്കുന്ന കൈ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ജര്‍മനിയിലെ റോസ്റ്റോക്കിലാണ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കിടന്ന കൈ കണ്ടെത്തിയത്. നായയുമായുള്ള പതിവ് റോന്ത് ചുറ്റലിനിടെയാണ് പൊലീസിനെ കുഴപ്പിച്ച സംഭവമുണ്ടായത്.
ആരെയോ കൊന്ന് കത്തിക്കാന്‍ ശ്രമിച്ചതാണെന്നും മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങള്‍ പ്രദേശത്ത് തന്നെ ഉപേക്ഷിച്ചിട്ടുമുണ്ടാകാമെന്ന നിഗമനത്തിന് പിന്നാലെ പൊലീസുകാര്‍ ഫൊറന്‍സിക് സംഘത്തെ വിവരമറിയിച്ചു. ഫ്ലഡ്ലിറ്റുകളും ഡ്രോണുമായി കൂടുതല്‍ പൊലീസ് സ്ഥലത്തേക്കെത്തി. പ്രാഥമിക പരിശോധനയില്‍ മനുഷ്യന്‍റെ കൈയാണെന്ന് അനുമാനിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചുമണിക്കൂറോളം നീണ്ട വിദഗ്ധ പരിശോധനയില്‍ ഇത് മനുഷ്യന്‍റെ കൈ അല്ലെന്നും സെക്സ് ഡോളാണെന്നും സ്ഥിരീകരിക്കുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുന്‍പ് ഉടമ നശിപ്പിക്കാന്‍ ശ്രമിച്ചതാവാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കണ്ടെത്തിയ കൈ മനുഷ്യന്‍റേതല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം അവസാനിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ഇത്തരം മാലിന്യങ്ങള്‍ അവ നിക്ഷേപിക്കേണ്ട സ്ഥലത്ത് തന്നെ കൊണ്ട് കളയണമെന്നും പൊലീസിന്‍റെ സമയം പാഴാക്കരുതെന്നും അധികൃതര്‍ പ്രസ്താവനയും ഇറക്കിയതായി ദ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പും മനുഷ്യ ശരീരത്തിന് സമാനമായ സെക്സ് ഡോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച മനുഷ്യന്‍റെ പിന്‍ഭാഗവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ വയലില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറുന്നു. ഫെബ്രുവരിയില്‍ നദിയില്‍ മനുഷ്യന്‍ മുങ്ങിത്താഴുന്നുവെന്ന സന്ദേശം കേട്ടെത്തി തിരച്ചിലിനിറങ്ങിയപ്പോഴും പൊലീസിന്‍റെ സമയം ഇതുപോലെ പാഴായത് മിച്ചം. ആരോ ഉപേക്ഷിച്ച സെക്സ് ഡോളായിരുന്നു അതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ സെക്സ് ഡോളുകള്‍ കണ്ടെത്തുന്ന കേസുകള്‍ വര്‍ധിക്കുന്നത് അതിന്‍റെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവാണ് കാണിക്കുന്നതെന്ന് പൊലീസും പറയുന്നു. എഐയുടെ വരവോടെ ഇത്തരം സെക്സ് ഡോളുകള്‍ക്ക് കൂടുതല്‍ മനുഷ്യ സാദൃശ്യം ലഭിച്ചുവെന്ന് വിദഗ്ധരും പറയുന്നു. എഐ ടൂളുകളുടെ വരവോടെ സെക്സ് ടോയ്സിന്‍റെ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധനവുണ്ടായെന്നാണ് പ്രമുഖ സെക്സ് ടോയ്സ് നിര്‍മാതാക്കളായ ഡബ്ല്യുഎം ഡോള്‍സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലും പറയുന്നത്.