ചൈനയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ചൈനക്കാരുമായി പ്രണയത്തിലും ലൈംഗിക ബന്ധത്തിലും ഏര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎസ്. ചൈനയിലുള്ള നയതന്ത്രജ്‍ഞര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുരക്ഷ അനുമതിയുള്ള കോണ്‍ട്രോക്ടര്‍മാക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമാണ് വിലക്കുള്ളതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്‍റലിജന്‍സി ഭീഷണിയെ പറ്റിയുള്ള ആശങ്കകള്‍ക്കിടയിലാണ് യുഎസ് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദ്ദേശം. ചൈനയിലെ യുഎസ് അംബാസിഡറായിരുന്നു നിക്കോളസ് ബേൺസ് ചൈന വിടുന്നതിന് മുന്‍പാണ് തീരുമാനം നടപ്പിക്കിയത്. നേരത്തെ യുഎസ് എംബസിയിലും കോണ്‍സുലേറ്റിലും സെക്യൂരിറ്റി, സപ്പോര്‍ട്ട് സ്റ്റാഫ് ജോലി ചെയ്യുന്ന ചൈനീസ് പൗരന്മരുമായി ലൈംഗിക ബന്ധത്തിനും പ്രണയത്തിനും വിലക്കുണ്ടായിരുന്നു. എന്നാല്‍ ബേണസ് രാജ്യത്തൊട്ടാകെയുള്ള ചൈനീസ് പൗരന്മാരുമായി പ്രണയത്തിലാകുന്നതിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് തീരുമാനം.
ചൈനയിലും ഹോങ്കോങിലും ജോലി ചെയ്യുന്നവര്‍ക്കാണ് നിലവിലെ നയം. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിലെ എംസബിസിക്ക് പുറമെ ഗ്വാങ്‌ഷൂ, ഷാങ്ഹായ്, ഷെൻയാങ്, വുഹാൻ, ഹോങ്കോങ് എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളുമുണ്ട്. വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന യുഎസ് നയതന്ത്ര‍്ജര്‍ പ്രദേശവാസികളുമായി പ്രണയത്തിലാകുന്നതും വിവാഹത്തിലെത്തുന്നതും സാധാരണമാണ്.
നയം പ്രഖ്യാപിക്കുന്നതിന് മുന്‍പ് ചൈനീസ് പൗരന്മാരുമായി ബന്ധമുള്ളവര്‍ക്ക് ഇളവിന് അപേക്ഷിക്കാനാകും. ഇളവ് അനുവദിച്ചില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുകയോ ജോലി ഒഴിയുകയോ വേണം. നയം പിന്തുടരാത്തവരെ ഉടനെ ചൈനയില്‍ നിന്നും തിരിച്ചയക്കാനാണ് തീരുമാനം.
നേരത്തെ ശീതയുദ്ധകാലത്ത്, ചാരവൃത്തി ഭയന്ന് യുഎസ് പൗരന്മാര്‍ക്ക് സോവിയേറ്റ്, ചൈനീസ് പൗരന്മാരുമായി ബന്ധം സ്ഥാപിക്കുന്നതിന് വിലക്കുണ്ടായിരുന്നു. 1991 ല്‍ സോവിയേറ്റ് യൂണിയന്‍റെ തകര്‍ച്ചയോടെയാണ് ഈ തീരുമാനം പിന്‍വലിച്ചത്. ചൈനീസ് ചാരപ്രവൃത്തിയെ പറ്റിയുള്ള ആശങ്കകള്‍ വര്‍ധിക്കുന്നു എന്ന സൂചനയാണ് പുതിയ നയം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.