TOPICS COVERED

ഓഹരിവിപണികളിലെ തകര്‍ച്ചയും പ്രതിഷേധങ്ങളും വകവയ്ക്കാതെ പകരം തീരുവയുമായി മുന്നോ‌‌ട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ചില ഘട്ടങ്ങളില്‍ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മരുന്ന് അനിവാര്യമെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.  തീരുവയില്‍ നീക്കുപോക്കിന് അന്‍പതോളം രാജ്യങ്ങള്‍  സമീപിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 

വിപണികളിലെ തകര്‍ച്ച കാര്യമാക്കേണ്ടതില്ലെന്നും നേരിടാന്‍  അമേരിക്ക ശക്തമാണെന്നും ട്രംപ്.  അമേരിക്കന്‍ ഉള്‍പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ ഈടാക്കുന്ന തീരുവ പിന്‍വലിക്കാതെ ഒരുസമവായത്തിനുമില്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു.  വിപണികളിലെ തകര്‍ച്ച വരുത്തി വച്ചതല്ലേ എന്ന ചോദ്യത്തോട് ട്രംപ് ക്ഷോഭിച്ചു

തീരുവ തിരിച്ചടിയാകില്ലെന്നും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങില്ലെന്നും ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ് വ്യക്തമാക്കി. അന്‍പത് രാജ്യങ്ങള്‍ തീരുവ ഇളവിനായി സമീപച്ചെന്നും ബെസ്ന്റ് അവകാശപ്പെട്ടു.  ഇന്ത്യയും ചൈനയും അടക്കമുള്ള അറുപത് രാജ്യങ്ങള്‍ക്ക് ചുമത്തിയ കൂടിയ തീരുവ മറ്റന്നാളാണ് പ്രാബല്യത്തിലാകുക. ഈയാഴ്ചയും വിപണിയില്‍ ഇടിവിന് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യയുണ്ടെന്ന് ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെ പ്രവചിക്കുന്നു. ഇന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. തുടക്കത്തില്‍ ജപ്പാനിലെ നിക്കെയ് സൂചിക ആറര ശതമാനവും ഹോങ്കോങ് ഹാങ്‌സെങ് സൂചിക ഒന്‍പതുശതമാനവും  തായ്‌വാന്‍ വിപണിയില്‍ 10 ശതമാനത്തിലേറെയും ഇടിവുണ്ടായി

ENGLISH SUMMARY:

Despite market crashes and protests, U.S. President Donald Trump continues to push forward with retaliatory tariffs. He told the media that strong measures are sometimes essential, comparing them to necessary medicine. The White House revealed that around 50 countries have reached out regarding the evolving tariff situation.