TOPICS COVERED

മൂളി നടക്കുന്ന ശരവേഗത്തില്‍ പറന്നകലുന്ന കൊതുക് നിസാരക്കാരനല്ല. നിരവധി രോഗങ്ങള്‍ പരത്താനും മരണത്തിന് കാരണമാകാനും കൊതുകിനു കഴിയും. കൊടുകു കടിയെ നാസാരമായി കാണരുത്. കൊതുക് ഈ വർഷം സംസ്ഥാനത്ത്  കൊന്നത് 105 പേരെയാണ്. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും മരണംവിതച്ചത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗക്കിടക്കയിലാക്കിയത്. മലമ്പനി, ഡെങ്കി, ചിക്കുൻഗുനിയ, സിക-ഈഡിസ്, ജപ്പാൻ ജ്വരം, വെസ്റ്റ്നൈൽ പനി,മന്ത്- ക്യൂലക്സ്, മന്ത്- മാൻസോണിയ,എന്നിവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ.

കേരളത്തിൽ  കൊതുകുകളുടെ153 സ്പീഷീസുകളുണ്ട്.ക്യുലിസിഡേ ആണ് കൊതുകുകളുടെ കുടുംബം. അതിന് കീഴിൽ രണ്ട് ഉപകുടുംബങ്ങൾ. അനൊഫിലിനെയും ക്യുലിസിനെയും. രണ്ടും കേരളത്തിലുണ്ട്. അനൊഫിലിനേയ്ക്ക് കീഴിൽ മൂന്ന് ജനുസ്സുകളും ക്യുലിസിനേക്ക്‌ കീഴിൽ 38 ജനുസ്സുകളുമുണ്ട്. അനൊഫിലിനേയ്ക്ക് കീഴിലുള്ള അനൊഫിലസ് മാത്രമേ ഇവിടെനിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്.

കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും തിണർപ്പിൽ നിന്നും രക്ഷപ്പെടാൻ ചില പൊടിക്കൈകൾ നോക്കാം.ഒരു കഷ്ണം പഞ്ഞിയിൽ ആപ്പിൾ സൈഡർ വിനഗർ മുക്കി കൊതുക് കടിച്ച ഭാഗത്ത് വയ്കക്കുക. അതിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചൊറിച്ചിലും തിണർപ്പും കുറയ്ക്കും. കൊതുക് കടിച്ച ഇടത്ത് അൽപ്പം തേൻ പുരട്ടിയാൽ ആശ്വാസമുണ്ടാകും.സോഡാപ്പൊടി ചൊറിച്ചിലും തിണർപ്പും തടയാൻ  നല്ലതാണ്. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായുള്ള കറ്റാർവാഴ കൊതുക് കടിച്ച ഭാഗത്ത് പുരട്ടിയാൽ മതി. ചെടിയിൽ നിന്നും നേരിട്ടുപയോഗിക്കുന്ന ജെല്ലിനായിരിക്കും സ്വാഭാവികമായും ഗുണം.കൊതുക് കടിച്ച സ്ഥലത്ത് ഐസ് വച്ചാൽ ആ ഭാഗം മരവിക്കുകയും ചൊറിച്ചിൽ കുറയുകയും ചെയ്യും. 

This year mosquito killed 105 people; Shocking figures: