പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി.ആമാശയം അമിതമായി ആസിഡ് ഉത്പാദിക്കുന്നത് കാരണമുണ്ടാകുന്ന ഒരു സാധാരണ രോഗാവസ്ഥസാണ് അസിഡിറ്റി.
നെഞ്ചെരിച്ചില്‍,വായില്‍ പുളിച്ച രുചി, ഭക്ഷണം കഴിക്കാന്‍ പ്രയാസം,ഓക്കാനം,ദഹനക്കേട്,നെഞ്ചിലോ വയറിലോ കഠിനമായ വേദന,മലബന്ധം, പുളിച്ച രുചി,ഭക്ഷണം കഴിക്കാന്‍പ്രയാസം,ഓക്കാനം,ദഹനക്കേട്നെഞ്ചിലോ വയറിലോ കഠിനമായ വേദന തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍.
2j8btnl413kjd8r93qom71htsq
ഫാസ്റ്റ് ഫുഡുകളുടെ അമിത ഉപയോഗം,പുകവലി, അമിത മദ്യപാനം, എണ്ണയും എരിവുമുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം,കൃത്യമായ വ്യായാമമില്ലായ്മ,ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുക,ചായ, കാപ്പി,കാര്‍ബണേറ്റ് പാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയുാണ് അസിഡിറ്റിയുണ്ടാകാനുള്ള പ്രധാനകാരണങ്ങള്‍.
അസിഡിറ്റി പ്രശ്നം പരിഹരിക്കുന്നതിന് ആയുര്‍വേദം നിര്‍ദേശിക്കുന്ന പരിഹാരങ്ങള്‍.
- നെല്ലിക്ക കഴിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി–ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍, ദഹനക്കേട് എന്നിവയ്ക്ക് ആശ്വാസം നല്‍കുന്നു.
- അസിഡിറ്റി, മലബന്ധം, തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ക്ക് ത്രിഫല വളരെയധികം ഫലപ്രദമാണ്.വയറിലെ കൊഴുപ്പകറ്റാനും അമിതവണ്ണം കുറയ്ക്കാനും ത്രിഫല സഹായിക്കുന്നു.
- ആസിഡ് റിഫ്ലക്സില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഒന്നാണ് ഇഞ്ചി.ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്നു.
- അസിഡിറ്റി ലക്ഷണങ്ങള്‍ കുറയ്കക്കാനായി തണുത്ത പാല്‍ സഹായകരമാണ്. പാലിലെ ഉയര്‍ന്ന കാത്സ്യവും പ്രോട്ടീനും ഹൈഡ്രോക്ലോറ്ക് ആസിഡിന്‍റെ അമിതമായ ഉത്പാദനം തടയുന്നു.
- തേങ്ങാവെള്ളം ആസിഡിറ്റിയെ നിയന്ത്രിക്കാന്‍ സഹായകരമാണ്. ആസിഡ് റിഫ്ലക്സ്, ഛര്‍ദി എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
i1dvfuiprc6g3lcouh41adi86