child-swallowing-object-first-aid-rajagiri-hospital-video

TOPICS COVERED

കുട്ടികള്‍ അബദ്ധത്തില്‍ വസ്തുക്കള്‍ വിഴുങ്ങുന്നത് സര്‍വസാധാരണമാണ്. ചെറിയ ബാറ്ററികള്‍, ബട്ടണ്‍, കോയിന്‍ തുടങ്ങി കുട്ടികള്‍ വായിസിടുന്ന വസ്തുക്കള്‍ നിരവധിയാണ്. ചിലപ്പോള്‍ ഇവ കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. കുഞ്ഞുങ്ങള്‍ ഇത്തരം വസ്തുക്കള്‍ അബദ്ധത്തില്‍ വിഴുങ്ങിയത് ശ്രദ്ധയില്‍ പെട്ടാല്‍ എന്ത് ചെയ്യും? ഫസ്റ്റ് എയ്ഡ് നല്‍കേണ്ടത് എങ്ങനെ?

ഈ വിഷയത്തെ കുറിച്ച് ആലുവ രാജഗിരി ആശുപത്രി തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ ആണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളില്‍ നിന്നും പുറത്തെടുത്ത വസ്തുക്കളും വിഡിയോയില്‍ കാണാം. അടിയന്തരഘട്ടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട പ്രാഥമിക ശ്രുശ്രൂഷയെക്കുറിച്ചും ഡോക്ടര്‍ സംസാരിക്കുന്നു.വിഡിയോ കാണാം.

ENGLISH SUMMARY:

It is common for children to accidentally swallow small objects like batteries, buttons, and coins, which can sometimes be life-threatening. What should parents do in such situations? How can first aid be provided? A public awareness video by Aluva Rajagiri Hospital on this topic is now viral on social media. The video, presented by Rajagiri Medical Superintendent Dr. Sunny P. Orathel, showcases objects removed from children and provides essential first-aid guidance for emergencies.