TOPICS COVERED

ഒന്ന് പറഞ്ഞ് രണ്ടിന് ചൂടാകുന്നയാളാണ് അവനെന്ന് പലപ്പോഴായി പലരെയും പറ്റി പറഞ്ഞ് നമ്മള്‍ കേള്‍ക്കാറുണ്ട് , അവനോട് മിണ്ടല്ലെ അവന്‍ കലിപ്പനാണ്,  മൂക്കിൻ തുമ്പിലാണെന്ന് ദേഷ്യം എന്നെല്ലാം കളിയാക്കി പറയാറുണ്ട്. അത്തരത്തിലുള്ള ഒരു കലിപ്പനാണ് നിങ്ങളെങ്കില്‍ സൂക്ഷിച്ചോ പണി വരുന്നുണ്ട്. ദേഷ്യം കൂടുതലുള്ളവര്‍ക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്.ചെറിയ കോപം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുമെന്നും ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു

ദേഷ്യം കൂടുതലുള്ളവര്‍ക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത

 കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിംഗ് മെഡിക്കൽ സെന്റർ, യേൽ സ്‌കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 280 പേരെയാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഇവരെ നാലു ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ ദേഷ്യം ഉണർത്തുന്ന സംഭവങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും കോപം വന്നതിനും ശേഷവുമുള്ള രക്തപ്രവാഹവും സമ്മർദവും അളക്കുകകയും ചെയ്തു. കോപം വന്നവരിൽ രക്തക്കുഴലിൽ കാര്യമായ മാറ്റം വന്നതായി ഗവേഷകർ കണ്ടെത്തിയെന്നും പഠത്തിൽ പറയുന്നു

ENGLISH SUMMARY:

Angry even for few Minutes can Increase Risk of Strock