TOPICS COVERED

പുരുഷന്മാരെ ബാധിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസര്‍ .  പ്രായം കൂടുന്നതനുസരിച്ച് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 50 വയസ് പിന്നിട്ടവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. 

കാരണവും ലക്ഷണങ്ങളും

പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മിക്ക പ്രോസ്റ്റേറ്റ് കാൻസറും സാവധാനത്തിലേ വളരുകയുള്ളൂ. എന്നാൽ ചിലയിനം കാൻസറുകൾ വളരെ പെട്ടെന്ന് വലുതാകുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഉദ്ധാരണക്കുറവാണ് ആദ്യത്തെ ലക്ഷണം, കാൻസർ കോശങ്ങൾ ഉദ്ധാരണ പ്രവർത്തനത്തിന് സഹായിക്കുന്ന നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കും, ഇടയ്ക്കിടെയുള്ള മൂത്രശങ്കയും മൂത്രം പിടിച്ചു വയ്ക്കാനുള്ള കഴിവില്ലായ്മയും  മൂത്രമൊഴിക്കുമ്പോള്‍ സ്ഖലനം സംഭവിക്കുന്നതും പ്രോസ്റ്റേറ്റ് കാൻസറിന്‍റെ  ലക്ഷണങ്ങളില്‍പ്പെടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൂത്രമൊഴിക്കുന്ന രീതി പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണങ്ങളെ കാട്ടിത്തരും. മൂത്രമൊഴിക്കുമ്പോൾ വേദനയോ അസ്വസ്ഥതയോ തോന്നുന്നുണ്ടെങ്കിൽ പ്രോസ്റ്റേറ്റ് പരിശോധിക്കണം. അൻപതു വയസ്സിനുശേഷം ഡോക്ടറെ കണ്ട് പ്രോസ്റ്റേറ്റ് പരിശോധന നടത്തുന്നത് നല്ലതാണ്. 

രോഗനിർണയം

പ്രോസ്റ്റേറ്റ് സ്ക്രീനിങ്ങ് ടെസ്റ്റുകൾ വഴി പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടോ എന്നറിയാൻ പറ്റും. ഡിജിറ്റൽ റെക്ടൽ എക്സാം വഴിയും  പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ ടെസ്റ്റ് എന്ന രക്തപരിശോധനയിലൂടെയും രോഗം കണ്ടെത്താം. 

ഒരുകാരണവശാലും സ്വയം രോഗ നിർണയത്തിന് ശ്രമിക്കരുത്. ലക്ഷണങ്ങളുണ്ടെങ്കില്‍ നിർബന്ധമായും ഡോക്ടറെ കാണുക.

ENGLISH SUMMARY: