TOPICS COVERED

ചെറുപ്പത്തില്‍ ജോലിസമയം തുടര്‍ച്ചയായി മാറുന്നതോ നിരന്തരം രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നതോ മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റിയേക്കാമെന്ന് പഠനങ്ങള്‍.  30 വര്‍ഷം കൊണ്ട്‌ ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്കിലെ ഗവേഷകരാണ്‌ പഠനം നടത്തിയത്‌.

പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന്‌ പേര്‍ക്ക്‌ മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്‌. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത്‌ 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്‌ നയിക്കുമെന്നും പഠനം പറയുന്നു. ആവശ്യത്തിന്‌ ഉറക്കം ലഭിക്കാത്തവര്‍ക്ക്  പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങവ്‍ക്കും സാധ്യതയുണ്ട്.

അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച്‌ കറുത്ത വംശജരാണ്‌ ഉറക്കമില്ലായ്‌മ മൂലമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്‌ക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാന്‍ കഴിയണമെന്ന്‌ പ്ലോസ്‌ വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

New Study Links Night Shifts to Increased Depression Risk by Middle Age