pcod-diet

TOPICS COVERED

മാറുന്ന സാഹചര്യത്തില്‍ പിസിഒഡി ഉള്ളവരുടെ എണ്ണം കൂടി വരുകയാണ്. അമിതവണ്ണവും ക്രമരഹിതമായ ആര്‍ത്തവവുമാണ് പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍. പാരമ്പര്യവും അനാരോഗ്യകരമായി ജീവിതശൈലിയും പിസിഒഡിക്ക് കാരണമാകാം. കൃത്യമായ ഡയറ്റിന് ഒരു പരിധി ഈ അവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. ശ്രദ്ധിക്കാതിരുന്നാല്‍ ഓവറിയന്‍ കാന്‍സറിനും വന്ധ്യതയ്ക്കും വരെ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പിന്നെ വ്യായാമവും.

പിസിഒഡി ഉള്ളവര്‍ക്ക് പ്രമേഹം കടന്നുകൂടാനുള്ള സാധ്യത വളരെയധികമാണ്. മധുരമടങ്ങിയ ഭക്ഷ്ണം കഴിക്കുന്നത് ഈ അവസ്ഥയെ ഒന്നുകൂടി വഷളാക്കുകയെയുള്ളൂ. മാത്രമല്ല ധാരാളം മധുരം കഴിക്കുന്നത് അമിതവണ്ണത്തിനും കാരണമാകും. പാക്കേജഡ് ജ്യൂസ്, പഞ്ചസാര, മിഠായികള്‍, കൃത്രമ മധുരം ഇവയെല്ലാം വില്ലന്മാരാണ്.

റെഡ് മീറ്റ് എന്നറിയപ്പെടുന്ന മട്ടണ്‍, ബീഫ്, പോര്‍ക്ക് എന്നിവയും ഒഴിവാക്കണം. ഇതില്‍ കൊഴുപ്പിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവ് കൂടുതലാണെന്നതാണ് കാരണം. പിസിഒഎസ് ഉള്ളവരിലുള്ള ഹോര്‍മോണല്‍ പ്രശ്നങ്ങള്‍ ഒന്നുകൂടി കൂട്ടാന്‍ റെഡ് മീറ്റ് ധാരാളം മതിയായിരിക്കും.

ഇത്തരക്കാര്‍ പ്രൊസസ്ഡ് ഭക്ഷണം എല്ലാം ഒഴിവാക്കണം. ധാരാളം ഉപ്പും മറ്റ് പ്രിസര്‍വേറ്റീവുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്, ഇവ ശരീരത്തിന് തീരെ നല്ലതല്ല. ട്രാന്‍സ് ഫാറ്റ് പോലെയുളള ശരീരത്തില്‍ ചീത്ത കൊളസ്ടോള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.ഒപ്പം ജങ്ക് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക.

അതേസമയം പാലുല്‍പന്നങ്ങള്‍ എല്ലാം ഒഴിവാക്കണമെന്നില്ല. ധാരാളം ഗുണങ്ങള്‍ ഉളളതിനാല്‍ കുറഞ്ഞ അളവില്‍ പാലും പാല്‍ ഉല്‍പന്നങ്ങളും ഉപയോഗിക്കാം.പാലിന്‍റെ അമിത ഉപയോഗം കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കൂട്ടും. എല്ലാവരും സ്ഥിരം ഉപയോഗിക്കുന്ന ഗോതമ്പ് ബ്രഡ്, പാസ്ത തുടങ്ങിയവ ഒഴിവാക്കുന്നത് നല്ലതാണ്. ചോറിന്‍റെ അളവ് കുറയ്ക്കുന്നതും നല്ലതാണ്.

ENGLISH SUMMARY:

PCOD is a condition found in women associated with mensturation and those people must change their lifestyle and diet accordingly.