Bebe-Rexha-reveal-his-health-condition

photo courtesy: Bebe Rexha / Facebook

TOPICS COVERED

ഏറെക്കാലമായി താന്‍ അനുഭവിക്കുന്ന രോഗാവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തി ഗായിക ബീബി റെക്സ. പിസിഒഎസുമായുള്ള പോരാട്ടത്തെക്കുറിച്ചാണ് ഗായികയുടെ വെളിപ്പെടുത്തല്‍. ടിക്ടോക്ക് വിഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. 

അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്‍റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ഇത്തരത്തില്‍ ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്

ക്രമരഹിതമായ ആർത്തവം, കഠിനമായ വേദന, അമിതഭാരം,  തുടങ്ങിയവയാണ് രോഗത്തിന്‍റെ ഭാഗമായി ഗായികയ്ക്കുണ്ടായ ലക്ഷണങ്ങള്‍. മാസത്തിൽ 20 ദിവസത്തിലേറെ നീണ്ടുനിൽക്കുന്ന ആർത്തവം ജീവിതക്രമത്തെ ദുസഹമാക്കിയെന്നും ഗായിക പറഞ്ഞു. പത്തുദിവസത്തെ ഇടവേളയിൽ ആർത്തവം ഉണ്ടാവുന്ന സാഹചര്യവും എന്നാല്‍ ചിലപ്പോഴൊക്കെ മാസങ്ങളോളം ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ വന്നിട്ടുണ്ടെന്നും ബീബി റെക്സ കൂട്ടിച്ചേർത്തു. 

വേദന സഹിക്കാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഡോക്ടറുടെ അടുത്ത് ചികില്‍സ തേടിയിരുന്നത് എന്നും ആദ്യം തന്‍റെ ഡോക്ടര്‍ അപ്പെൻഡിസൈറ്റിസിന്‍റെ ആകുമെന്നാണ് കരുതിയതെന്നും പിന്നീടാണ് സിസ്റ്റ് പൊട്ടിയതിന്‍റെ ആണെന്ന് മനസിലായതെന്നും ബീബി പറയുന്നു.വ്യായാമം ചെയ്തിട്ടും ഡയറ്റിങ് ആരംഭിച്ചിട്ടും വണ്ണംകുറയാത്തത് പി.സി.ഒ.എസ്. ഉള്ളതുമൂലമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ബീബി കൂട്ടിച്ചേര്‍ത്തു.

അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ബീബി റെക്സ. ബെൽറ്റാ റെക്സ എന്നാണ് ശരിയായ പേര്. ഏതാനും മാസങ്ങൾക്കു മുൻപ് ന്യൂയോർക്കിലെ വേദിയിൽ പാട്ട് പാടവെ ആരാധകനിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ ബീബിക്ക് പരുക്കേറ്റത് വാർത്തയായിരുന്നു. പാട്ട് കേട്ട് ആവേശത്തിൽ സദസ്സിലിരുന്ന ഒരു ആരാധകൻ തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ വലിച്ചെറിയുകയായിരുന്നു. ഇത് നേരെ റെക്സയുടെ മുഖത്തു പതിക്കുകയും കവിളിനും കണ്ണിനും ഗുരുതര പരുക്കേൽക്കുകയും ചെയ്തു.

ENGLISH SUMMARY:

Babe Rexha revealed about the illness she has been suffering from for a long time