pms

photo courtesy: hormoneclinic and theconversation

TOPICS COVERED

പി.എം.എസിലേക്ക് കടക്കാം. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണിത്. അകാരണമായി ഉണ്ടാകുന്ന ദേഷ്യം, വിഷമം എന്നിവയെല്ലാം പി.എം.എസിന്‍റെ ഭാഗമാകാം. മാനസികമായ അസ്വസ്ഥതകള്‍ മാത്രമല്ല. ശാരീരിക അസ്വസ്ഥതകളും ഇക്കൂട്ടത്തില്‍ പെടും.

ലക്ഷണങ്ങള്‍ 

∙ പെട്ടെന്ന് ദേഷ്യം വരിക, പൊട്ടിത്തെറിക്കുക

∙ അകാരണമായി സങ്കടം വരികയും കരയുകയും ചെയ്യുക

∙ ക്ഷമ ഇല്ലാതെ പ്രവര്‍ത്തിക്കുക

∙ സന്തോഷം അനുഭവപ്പെടാതിരിക്കുക

∙ നിരാശ ബാധിച്ച അവസ്ഥ 

∙ ആളുകളുടെ ഇടപെടുകളില്‍ പെട്ടെന്ന് അസ്വസ്ഥയാകുക

ശാരീരിക അസ്വസ്ഥതകള്‍

∙ സ്തനങ്ങളില്‍ വേദനയും തടിപ്പും 

∙ ഗ്യാസ് ട്രബിള്‍ അനുഭവപ്പെടുക 

∙ മലബന്ധം 

∙ ഛര്‍ദി, ഓക്കാനം 

∙ തലവേദന, നടുവേദന തുടങ്ങി ശരീരിക വേദനകള്‍ 

ആര്‍ത്തവത്തോട് അനുബന്ധമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിലേക്ക് നയിക്കുന്നത്. സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷം, മതിയായ ഉറക്കം, വ്യായാമം എന്നിവ പി.എം.എസില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് വളരെയധികം സഹായിക്കും. മാത്രമല്ല, ശരിയായ ഭക്ഷണക്രമവും പാലിക്കുന്നത് വഴി പിഎംഎസ് പരിഹരിക്കാം. പച്ചക്കറികള്‍, പഴങ്ങള്‍, പൊടിക്കാത്ത ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ (കൊഴുപ്പും കലോറിയും കുറവുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണം) എന്നിവ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. 

ENGLISH SUMMARY:

The most common symptoms of pms