പ്രസവ ശേഷം വയറിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക് പല സ്ത്രീകളെയും അലട്ടുന്ന ഒന്നാണ്. ശരീര ഭാരത്തിലുണ്ടാകുന്ന മാറ്റം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാം. പല സ്ത്രീകള്‍ക്കും അവരുടെ സൗന്ദര്യത്തെയും ആത്മവിശ്വസത്തെ ബാധിക്കുന്ന ഒന്നായി സ്ട്രെച്ച് മാര്‍ക്കുകള്‍ മാറാറുണ്ട്. പ്രസവം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും മായാതെ കിടക്കുന്ന ഇവയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പ്രയാസമാണെങ്കിലും ഒരുപരിധി വരെ കുറയ്ക്കാനാകും.
∙ ബേബി ഓയില്‍ ഉപയോഗിച്ച് ദിവസത്തില്‍ ഒരു തവണ മസാജ് ചെയ്യുക
∙ സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം
∙ആല്‍മണ്ട് ഓയില്‍ അഥവാ ബദാം എണ്ണ സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും പുരട്ടുന്നതും ഫലം നല്‍കും
∙ ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കും
∙ ഒലീവ് ഓയില്‍ പുരട്ടാം. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിലെ പാടുകളെ നീക്കം ചെയ്യാന്‍ സഹായിക്കും
∙ ചെറുനാരങ്ങ നീര് അല്‍പ്പസമയം ഒരു കോട്ടണില്‍ മുക്കിയിട്ടശേഷം അത് സ്ടെച്ച് മാര്‍ക്കുള്ള ഇടങ്ങളില്‍ പുരട്ടാം
∙കറ്റാര്‍വാഴ നീര് പുരട്ടി നല്ലതു പോലെ മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു
∙ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് പാടുകളുടെ കറുപ്പ് കുറയാന്‍ സഹായിക്കും
∙ തേന്‍ പുരട്ടുന്നതും പാടുകള്‍ മാറ്റാന്‍ സഹായകമാണ്
∙ മുട്ടയുടെ വെള്ളയും സ്‌ട്രെച്ച് മാർക്‌സിന് നല്ലൊരു പരിഹാരമാണ്
∙ ഹയലൂറോമിക് ആസിഡ്, ട്രെറ്റിനോയിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ സ്ട്രെച്ച് മാര്‍ക്കിന്‍റെ നിറം കുറയ്ക്കാന്‍ സാഹായിക്കും
∙ ഗര്‍ഭകാലത്ത് ക്രീമും ലോഷനും വയറില്‍ പുരട്ടുന്നത് സ്ട്രെച്ച് മാര്‍ക്കുകളെ അകറ്റും.