TOPICS COVERED

മഴ, ചായ, പഴംപൊരി..., മലയാളിക്ക് എന്നും ഇഷ്​ടപ്പെട്ട കോമ്പോയാണ് ഇത്. പഴംപൊരിയല്ലെങ്കില്‍ പരിപ്പുവടയോ ഉള്ളിവടയോ ബജിയോ അങ്ങനെ വറുത്തതെന്തായാലും മതി. നാക്കിന് നല്ല രുചിയാണെങ്കിലും മഴക്കാലത്ത് എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ വയറിന് അത്ര നല്ലതല്ല. കാരണം മഴക്കാലത്ത് നമ്മുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാവും പ്രവര്‍ത്തിക്കുക. വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ വീണ്ടും മന്ദഗതിയിലാക്കും. ദഹന പ്രശ്‌നങ്ങൾക്കും അവ കാരണമാകും.

വർദ്ധിച്ച ഈർപ്പം കാരണം എണ്ണമയമുള്ള ഭക്ഷണം ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. മണ്‍സൂണ്‍ കാലത്ത് അസിഡിറ്റി, ഗ്യാസ് മുതലായവും വരാനുള്ള സാധ്യത കൂടുതലാണ്. സൂക്ഷിച്ചാല്‍ രോഗം വരാതെ ആരോഗ്യം സംരക്ഷിക്കാം. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞുവെക്കാം. 

എണ്ണപലഹാരങ്ങള്‍ക്കൊപ്പം മഴക്കാലത്ത് മത്സ്യവിഭവങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. കടല്‍ജീവികളുടെ പ്രജനന കാലമാണ് മഴക്കാലം. അതിനാല്‍ തന്നെ ഈ സമയത്ത് ട്രോള്‍ നിരോധനമുണ്ടാവും. മത്സ്യവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം പഴകിയതും രാസവസ്​തുക്കള്‍ ചേര്‍ത്തതുമായ മത്സ്യമായിരിക്കും വിപണിയില്‍ ലഭ്യമാവുക. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇലക്കറികള്‍ വളരെ പോഷകഗുണമുള്ളവയാണ്. എന്നാല്‍ മലക്കാലത്ത് രോഗാണുക്കളുടെ സാധ്യത കൂടുതലായതിനാല്‍ ഇലക്കറികളും അസംസ്കൃത പഴങ്ങളും ഒഴിവാക്കുക. 

മഴക്കാലത്ത് അസുഖങ്ങള്‍ ബാധിക്കാതിരിക്കാനും ആരോഗ്യത്തോടെ ഇരിക്കേണ്ടതിനും ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് അത്യാവശമാണ്. മണ്‍സൂണില്‍ മലിനീകരണത്തിനും രോഗാണുക്കളുടെ ആക്രമണത്തിനും ദഹന പ്രശ്​നങ്ങള്‍ക്കും സാധ്യത കൂടുതലാണ്. അല്‍പം ശ്രദ്ധ കൊടുത്ത് ശുചിത്യമുള്ളതും പുതിയതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചാല്‍ മഴക്കാലത്തും ആരോഗ്യത്തോടെ കഴിഞ്ഞുപോകാം. 

ENGLISH SUMMARY:

foods that should avoid in mansoon season