un-healthy-food

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ആഗോളതലത്തില്‍ പതിനാറുലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരാകുന്നുവെന്ന് ലോകാരോ​ഗ്യസംഘടന. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുള്‍പ്പെടെ ഓരോദിവസവും 16 ലക്ഷം ആളുകളാണ് ശുദ്ധമല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ആഹാരം കഴിക്കുന്നതിലൂടെ രോഗബാധിതരാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന റീജിയണല്‍ ഡയറക്ടര്‍ സൈമ വാസിദിന്‍റെ വെളിപ്പെടുത്തല്‍. എല്ലാ വർഷവും ജൂൺ 7-ന് ആചരിക്കുന്ന ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്താവനയുമായി  ലോകാരോ​ഗ്യസംഘടന എത്തിയത്. 

ഇതില്‍ 40% ശതമാനവും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളാണ്.  സുരക്ഷിതമല്ലാത്ത ഭക്ഷണം പോഷകാഹാര കുറവിലേക്കും മരണനിരക്ക് കൂട്ടുന്നതിലേക്കും നയിക്കുന്നു. ശുദ്ധമല്ലാത്ത ഭക്ഷണം കഴിക്കുന്നത് ശേഷിയേയും ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണം കഴിച്ചുണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതിനുവേണ്ടി വരുന്ന സാമ്പത്തിക ചിലവിനെ പറ്റിയും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. 

ഭക്ഷ്യവിഷബാധയിലൂടെയുണ്ടാകുന്ന സാമ്പത്തിക ചെലവ് വര്‍ധിക്കുകയും കുടുംബ ബജറ്റിനെ താളം തെറ്റിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.  ഇതിലൂടെ പല രാജ്യങ്ങൾക്കും 110 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന കണക്കാക്കുന്നു.

മലിനമായ ഭക്ഷണം കഴിച്ചുള്ള അസുഖങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആഫ്രിക്കയിലെ ജനങ്ങളെയാണ്. ആഫ്രിക്കയ്ക്കു ശേഷം 

ഏഷ്യയിലെ തെക്കുകിഴക്കന്‍ രാജ്യങ്ങളെയാണെന്ന് ഇവ ബാധിക്കുന്നത്.  

തണുത്ത കാലാവസ്ഥയും കീടങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നു. കാലാവസ്ഥാ മാറ്റങ്ങളും ഭക്ഷ്യമലിനീകരണത്തിലേക്ക് നയിക്കാറുണ്ടെന്ന് ലോകാരോഗ്യ സംഘടന വക്താവ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരുകളും നിർമ്മാതാക്കളും ഉപഭോക്താക്കളും അവരുടെ പങ്ക് വഹിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി.

ENGLISH SUMMARY:

World Health Organisation has recently stated that 16 lakhs of people worldwide fall sick due to consumption of food that's contaminated and unsafe