kiwi-fruit

Image Credit: AI Generated Image

TOPICS COVERED

പഴങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിറ്റമിനുകളുടെയും മിനറലുകളുടെയും കലവറയാണ് പഴങ്ങള്‍. ദിവസവും ആപ്പിള്‍ കഴിക്കുന്നത് രോഗങ്ങളെ അകറ്റും എന്നു പറയുന്നപോലെ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പഴമാണ് കിവി. നിരവധി ആരോഗ്യഗുണങ്ങള്‍ കിവിയ്ക്കുണ്ട്. പ്രമേഹരോഗികള്‍ക്കും ധൈര്യമായി കഴിക്കാവുന്ന പഴമാണ് കിവി. കിവിയുടെ ഗുണങ്ങളറിയാം.

കിവിയില്‍ വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, കോപ്പര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളമടങ്ങിയിട്ടുളള കിവി പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. മാത്രമല്ല ദഹനം മെച്ചപ്പെടുത്താനും കിവി ഉത്തമമാണ്. കിവിയില്‍ അടങ്ങിയിട്ടുളള ആന്‍റി ഓക്സിഡന്‍റുകളും, വിറ്റമിനുകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

കിവിയില്‍ വിറ്റാമിന്‍ കെ, ഇ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റമില്‍ സി അടക്കമുളള ഘടകങ്ങള്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. 42 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റുമാണ് ഏകദേശം ഒരു കിവിയിൽ അടങ്ങിയിരിക്കുന്നത്. മാത്രമല്ല ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറഞ്ഞ പഴമാണ് കിവി. അതികൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കിവിയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ കിവി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.