dog-food

നായ്ക്കളുടെ ആരോഗ്യത്തോടെ ഇരിക്കാനുള്ള പൂർണമായ ഉത്തരവാദിത്തം വളർത്തുന്നവർക്ക് തന്നെയാണ്. അതുകൊണ്ട് അവരുടെ ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

നായ്ക്കൾക്ക് ഹാനികരമായേക്കാവുന്ന ചില ഭക്ഷണങ്ങൾ ഇതാ:

ചോക്ലേറ്റ്: ചോക്ലേറ്റിൽ തീയോബ്രോമിൻ അടങ്ങിയിരിക്കുന്നു. ഇത് നായ്ക്കൾക്ക് ഒട്ടും നല്ലതല്ല. ഡാർക്ക് ചോക്ലേറ്റും ബേക്കിംഗ് ചോക്ലേറ്റും ഏറ്റവും അപകടകരമാണ്.

മുന്തിരി: മുന്തിരിയും ഉണക്കമുന്തിരിയും നായ്ക്കൾക്ക് കൊടുക്കരുത്. വൃക്ക തകരാറുണ്ടാക്കാം, അതിനാൽ മുന്തിരി പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

ഉള്ളി, വെളുത്തുള്ളി: ഇതിൽ എൻ-പ്രൊപൈൽ ഡൈസൾഫൈഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, നായ്ക്കളിൽ ഉള്ളി വിഷമായി പ്രവർത്തിക്കാം. ഇത് വിളർച്ചയ്ക്ക് കാരണമാകും. ഉള്ളി വിഷബാധ നായ്ക്കൾക്ക് മാരകമായേക്കാം.

അവോക്കാഡോ: വിഷമല്ലെങ്കിലും, വിത്ത്, തൊലി, ഇലകൾ എന്നിവ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഉയർന്ന കൊഴുപ്പ് ഉള്ളതിനാൽ പാൻക്രിയാസിനെ ദോഷകരമായി ബാധിക്കാം.

കഫീൻ: കഫീൻ ഒരു ഉത്തേജകമാണ്. ഹൃദയമിടിപ്പ് കൂട്ടും. ഛർദി, വിറയൽ എന്നിവ ഉണ്ടായേക്കാം. മരണകാരണവും ആയേക്കാം

വേവിക്കാത്ത മാംസം, മുട്ട, മത്സ്യം: അസംസ്കൃതമോ പാകം ചെയ്യാത്തതോ ആയ  മാംസം, മുട്ട, മത്സ്യം എന്നിവ നല്ലതല്ല.  ഈ ഭക്ഷ്യവസ്തുക്കളിൽ സാൽമൊനെല്ല, ഇ. കോളി പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം, ഇത് നായ്ക്കൾക്ക് ഹാനികരമാണ്.

കൊഴുപ്പുള്ള ഭക്ഷണങ്ങൾ: കൊഴുപ്പ് അമിതമായാൽ അപകടമാണ്. വേദനാജനകവും ജീവൻ അപകടപ്പെടുത്തുന്നതുമായ അവസ്ഥയായ പാൻക്രിയാറ്റിറ്റിസിന് കാരണമാകും.

ഉരുളക്കിഴങ്ങ്: അസംസ്കൃതമോ പച്ചയോ ആയ ഉരുളക്കിഴങ്ങ് നായ്ക്കൾക്ക് നല്ലതല്ല.  വിഷമായ സോളാനിൻ അടങ്ങിയിരിക്കുന്നു.

യീസ്റ്റ് മാവ്: നായ്ക്കളുടെ വയറ് വികസിക്കാൻ കാരണമാകും, ഇത് വയറുവേദനയ്ക്കും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾക്കും കാരണമാകും.

ഉപ്പുള്ള ഭക്ഷണങ്ങൾ: അമിതമായ ഉപ്പ് നായ്ക്കൾക്ക് അപകടകരമാണ്. ഇത്  വിഷബാധയ്ക്ക് കാരണമാകും. തലച്ചോറിനെയും നാഡീ കലകളെയും ബാധിക്കും

ENGLISH SUMMARY:

The complete responsibility for a dog's health lies with its owner. Therefore, it is crucial to pay close attention to what they are fed. Here are some foods that can be harmful to dogs