Himanshi-Khurana

(Instagram/@iamhimanshikhurana)

TOPICS COVERED

ശരീരഭാരം കുറയ്ക്കല്‍ പലര്‍ക്കും ഒരു ബാലികേറാമലയാണ്.  അമിതമായ തടി വരുത്തി വയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ വലുതാണ്. പലരും പല മാര്‍ഗങ്ങളാണ് പൊണ്ണത്തടി കുറയ്ക്കാന്‍ സ്വീകരിക്കുന്നത്. ചിലര്‍ കടുത്ത ഡയറ്റിങ്ങാണെങ്കില്‍ മറ്റു ചിലര്‍ വര്‍ക്കൗട്ടുകളായിരിക്കും പിന്തുടരുക. 

എന്നാല്‍ ബോളിവുഡ് നടിയും മോഡലുമായ ഹിമാന്‍ഷ ഖുരാനയുടെ രീതി തികച്ചും വ്യത്യസ്തമാണ്. പരമ്പരാഗത രീതികളൊന്നും തന്നെ സ്വീരിക്കാതെ 11 കിലോയാണ് താരം കുറച്ചത്. സിംപിൾ ഡയറ്റിലൂടെയാണ് ശരീരഭാരം കുറച്ചത്. പട്ടിണി കിടക്കുന്നതിനു പകരം എല്ലാ ഭക്ഷണവും കഴിച്ചു. വീട്ടിലെ ആഹാരത്തിനു തന്നെയായിരുന്നു പ്രാധാന്യം. ഇപ്പോഴും താനെന്നും നെയ്യ് പുരട്ടിയ പറാത്തകൾ കഴിക്കാറുണ്ടെന്നും അതൊന്നും ഒഴിവാക്കാറില്ലെന്നും ഹിമാൻഷി പറയുന്നു. ആഴ്ചയിൽ രണ്ടു ദിവസം പിലാറ്റെ വ്യായാമം ചെയ്യും. ഇതല്ലാതെ ജിമ്മിൽ പോയുള്ള കൃത്യമായ വ്യായാമം ഹിമാൻഷി പിന്തുടർന്നിരുന്നില്ല.

ഹിമാൻഷിയുടെ ഈ മാറ്റം തങ്ങൾക്ക് വളരെ പ്രചേദനമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

ENGLISH SUMMARY:

Himanshi Khurana lost 11 kgs, says ‘I never went to gym’