ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്ത്. ഇവരിൽ നിന്ന് പെൻഷനായി തട്ടിച്ച തുക 18% പലിശ സഹിതം തിരിച്ചുപിടിക്കാനാണ് ആരോഗ്യ വകുപ്പ് ഉത്തരവ്. ജീവനക്കാർക്കെതിരെ വകുപ്പുതല അടച്ചക്ക നടപടി എടുക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. 373 ജീവനക്കാരാണ് പട്ടികയിലുള്ളത്. ക്രമക്കേടിൽ ഏർപ്പെട്ട ഏറ്റവുമധികം ജീവനക്കാരുള്ളത് ആരോഗ്യ വകുപ്പിലാണ്.