പ്രതിക്ഷിക്കാതെയോ ആഗ്രഹിക്കാത്ത സമയത്തോ ഉണ്ടാകുന്ന ഗര്‍ഭധാരണം പലരെയും മാനസികമായി തളര്‍ത്താറുണ്ട്. ഒട്ടു പ്രതീക്ഷിക്കാതെ അച്ഛനമ്മമാരയവരെ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളെയും ഇത് മോശമായി ബാധിക്കും. ഇതിനായി സുരക്ഷിതമായ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുക. ഇത് ലൈംഗീക രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും. ഗര്‍ഭനിരോധന ഉപാധികള്‍ പല തരത്തിലുമുണ്ട്. ഇതില്‍ പില്‍സ് മുതല്‍ ഉള്ളിലേയ്ക്കു കടത്തി വയ്ക്കാവുന്ന ചില ഉപാധികള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കോപ്പര്‍ ടി
സ്ത്രീകള്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ഗര്‍ഭനിരോധന വഴിയാണ് കോപ്പര്‍ ടി. ടി ആകൃതിയിലെ ചെമ്പിന്റെ ഒരു ചെറിയ ഉപകരണം. വജൈനയിലൂടെ ഫെല്ലോപിയന്‍ ട്യൂബില്‍ കടത്തി വയ്ക്കുന്ന ഈ ഉപകരണം ബീജത്തെ തടഞ്ഞും നശിപ്പിച്ചുമാണ് ഗര്‍ഭനിരോധനം നടപ്പാക്കുന്നത്. ഹോര്‍മോണുകള്‍ തന്നെയാണ് ഇവിടെയും പ്രവര്‍ത്തിയ്ക്കുന്നത്. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഇതു സാധാരണ ഉപയോഗിയ്ക്കാറില്ല. രണ്ടു പ്രസവങ്ങള്‍ക്കിടയിലെ ഇടവേളയ്‌ക്കോ അല്ലെങ്കില്‍ ഒരു കുഞ്ഞുണ്ടായ ശേഷം മാത്രമേ ഇതുപയോഗിയ്ക്കാറുള്ളൂ. 5-10 വര്‍ഷം വരെ ഉപയോഗിയ്ക്കാവുന്ന കോപ്പര്‍ ടി ഉണ്ട്.
സാധാരണ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഇതുപയോഗിയ്ക്കാം. സിസേറിയന് ശേഷം 4-6 ആഴ്ചകള്‍ക്കു ശേഷമാണ് ഇത് നിക്ഷേപിയ്ക്കുക. സാധാരണ പ്രസവം കഴിഞ്ഞാല്‍ ഉടന്‍ വയ്ക്കാം. എങ്കിലുംസാധാരണ പ്രസവമെങ്കില്‍ ബ്ലീഡിംഗ് പോലുള്ളവ അവസാനിച്ചാല്‍ നിക്ഷേപിയ്ക്കുക. മാസമുറയുടെ 4, 5, 6 ദിവസങ്ങളിലാണ് ഇത് നിക്ഷേപിയ്ക്കാന്‍ കൂടുതല്‍ എളുപ്പം. സിസേറിയന്‍ കഴിഞ്ഞാല്‍ 4-6 ആഴ്ചകള്‍ക്കു ശേഷവും.എന്നാല്‍ ഇതു വച്ച് ആദ്യത്തെ മാസമുറ കഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കോപ്പര്‍ ടി കൃത്യസ്ഥലത്തു തന്നെയാണോയെന്നുറപ്പു വരുത്താനാണിത്.
ഗര്‍ഭനിരോധന ഉറ
ഒരു താല്‍ക്കാലിക മാര്‍ഗമാണ് കോണ്ടം അഥവാ ഗര്‍ഭനിരോധന ഉറ. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. ഇതുകൊണ്ടു തന്നെ മറ്റു മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇതിന് ആവശ്യക്കാര്‍ ഏറെയാണ്. കൂടാതെ ലൈംഗിക രോഗങ്ങള്‍ പിടിപെടാതിരിക്കാനും കോണ്ടം സഹായിക്കും. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കോണ്ടം ലഭ്യാമാണെങ്കിലും പൊതുവേ വിറ്റഴിയുന്നത് പുരുഷ കോണ്ടം ആണ്.
ഗർഭ നിരോധന ഗുളികകൾ
സാധാരണയായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ഗര്‍ഭനിരോധന ഗുളികള്‍. ലൈംഗീക ബന്ധത്തിന ് ശേഷം ഉപയോഗിച്ചാല്‍ മതിയെന്നാണ് ഇതിന്‍റെ പ്രധാന സവിശേഷത. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട് 72 മണിക്കൂറിനുള്ളിലാണ് ഗുളിക കഴിക്കേണ്ടത്. 24 മുതല്‍ 48 മണിക്കുറിനുള്ളില്‍ കഴിക്കുന്നതാണ് കുുതല്‍ അഭികാമ്യം. എന്നാല്‍ ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട്. ആര്‍ത്തവം വൈകാനും സാധ്യതയുണ്ട്.
ലിംഗം പിന്‍വലിക്കല്‍
സാധാരണയായി ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാത്ത ഒന്നാണിത്. സ്ഖലനത്തിന് തൊട്ടുമുന്‍പ് ലിംഗം പിന്‍വലിക്കുന്നതാണ് രീതി. എന്നാല്‍ ഇത് അത്രമേല്‍ പ്രായോഗികമല്ല. ഗര്‍ഭധാരണ സാധ്യതയും കൂടുതലാണ്.