TOPICS COVERED

ഗര്‍ഭധാരണവും പ്രസവവും  എക്കാലത്തും ആശങ്കയും സംശയവുമേറെയുള്ള വിഷയമാണ്. നെല്ല് കുത്തികൊണ്ടിരുന്നപ്പോള്‍ പോയി പ്രസവിച്ചു തിരികെ വന്നു ബാക്കി നെല്ലു കുത്തി എന്ന മട്ടില്‍ വളരെ സ്വാഭാവികവും എളുപ്പവും നടക്കണ്ടേ കാര്യം മാത്രമാമ് പ്രസവം എന്നാണ് പഴയ തലമുറയുടെ രീതി. എന്നാല്‍ കാലം മാറി രീതികളും മാറി. ഗര്‍ഭധാരണത്തിന് തയാറെടുക്കുന്നത് മുതല്‍ പ്രസവം വരെ ഇന്ന് ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് പുതിയ തലമുറ കൈകാര്യം ചെയ്യുന്നത്.എന്നിരുന്നാലും ഈ കാലയളവില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിലൊന്നാണ് ട്യൂബില്‍ ഗര്‍ബം ധരിക്കുകയെന്നത്. അങ്ങനെ സംഭവിച്ചാലെന്തു ചെയ്യണം. എന്തൊക്കെ ശ്രദ്ധിക്കണം. നോക്കാം. 

മനുഷ്യരാശിയിൽ ഓരോ കോശത്തിലും ​ഇരുപത്തിമൂന്നു ജോഡി (നാൽപത്തിയാറ്) ക്രോമസോം ഉണ്ടെങ്കിലും സ്ത്രീയുടെ അണ്ഡത്തിലും പുരുഷബീജത്തിലും ജോഡി വേർതിരിഞ്ഞ് ഓരോന്നിലും ഇരുപത്തിമൂന്നു ക്രോമസോം മാത്രമേ നിലവിലുള്ളൂ. സംയോജിച്ച് ഗർഭപാത്രത്തിൽ കുഞ്ഞു വളരുമ്പോൾ കോശങ്ങളിൽ ഓരോന്നിലും വീണ്ടും ക്രോമസോം എണ്ണം ഇരുപത്തിമൂന്നു ജോഡിയായി തീരുന്നു.സ്ത്രീയുടെ പ്രജനനാവയവങ്ങളായി അടിവയറിൽ ഓരോ വശത്തും ഒരു അണ്ഡാശയമുണ്ട്. ഇരുപത്തിയെട്ടു ദിവസം ആർത്തവ ചക്രമുള്ള സ്ത്രീക്ക് ആർത്തവ ആരംഭാനന്തരം പതിനാലാം ദിവസമായിരിക്കും അടുത്ത മാസത്തെ അണ്ഡം ഇടതുവശത്തുനിന്നോ വലതുവശത്തുനിന്നോ വിക്ഷേപിക്കപ്പെടുന്നത്. വിക്ഷേപിച്ച അണ്ഡത്തിന്റെ ആയുസ്സ് ഏകദേശം ഒരു ദിവസം മാത്രമാകയാൽ ആ ദിവസംതന്നെ അണ്ഡവും പുരുഷ ബീജവുമായി സന്ധിച്ചെങ്കിൽ മാത്രമേ ഗർഭിണിയാകാൻ സാധ്യതയുള്ളൂ. ബീജം അണ്ഡകവചം തുരന്ന് അകത്തു പ്രവേശിച്ചു കഴിഞ്ഞാൽ അണ്ഡകവചത്തിന് ചില പ്രത്യേകതകൾ സംഭവിക്കുന്നതിനാൽ പിന്നീട് വേറെ ഒരു ബീജത്തിനും അകത്തേക്കു പ്രവേശിക്കുവാൻ സാധിക്കയില്ല.പുരുഷബീജം നിക്ഷേപിക്കുന്നത് യോനിയിലാണ്. അതു സാധിക്കുമെങ്കിൽ പുരുഷ ലിംഗത്തിന്റെ നീളക്കുറവോ വണ്ണക്കുറവോ ബന്ധപ്പെടുന്ന രീതിയോ ഗർഭിണി ആകുന്നതിനു പ്രശ്നമാകയില്ല. ഒരു പാമ്പിന്റെ ആകൃതിയിലുള്ള ബീജം സ്വന്തം ചലനശേഷികൊണ്ടാണ് യോനിയിലേക്കു തള്ളിനിൽക്കുന്ന ഗർഭാശയഗളം നുഴഞ്ഞു കടന്നു ഗർഭാശയത്തിലെത്തി അവിടെനിന്നും ഫലോപ്പിയൻ ട്യൂബുവഴി സ്ത്രീയുടെ അണ്ഡാശയത്തിൽനിന്നു വിക്ഷേപിക്കപ്പെ‌ടുന്ന അണ്ഡവുമായി ഒന്നിച്ച് ഗർഭാരംഭ പ്രക്രിയ കുറിക്കുന്നത്. വീണ്ടും ട്യൂബുവഴി ഉരുണ്ട് ഗർഭപാത്രത്തിലെത്തുമ്പോഴാണ് ഗർഭം തുടങ്ങുന്നത്. ഗർഭപാത്രത്തിലല്ലാതെ സ്ഥാനംപിടിച്ചാൽ ഗർഭം പൂർത്തീകരിക്കയില്ല. അങ്ങനെ വന്നാൽ വികസിക്കുമ്പോൾ വിണ്ടുകീറി പൊട്ടിയാൽ മാരകവുമാകാം.

സ്ഥാനം തെറ്റി ഗർഭം ധരിക്കുന്നത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഗർഭപാത്രത്തിൽനിന്ന് അണ്ഡാശയത്തിലേക്കുള്ള ട്യൂബിലാണ് – തൊണ്ണൂറ്റിയഞ്ചു ശതമാനം.വയറിന്റെ സ്കാനിങിൽകൂടി അതു കണ്ടുപിടിക്കാവുന്നതാണ്. അങ്ങനെ ഗര്‍ഭധാാാരമം നടക്കുന്നത് ട്രൂബിലാണ് എങ്കില്‍ ആ ഭ്രൂണത്തിന് വളരാന്‍ സാധിക്കില്ല. മാത്രവുമല്ല. അത് അവിടെയിരിക്കുന്നത്  ഗര്‍ഭിമിയായിരിക്കുന്ന സ്ത്രീയുടെ ജീവന് തന്നെ അപകടവുമാണ്. അത്  ഓപ്പറേഷൻ ചെയ്ത് എടുത്തുകളയേണ്ടിവരും. മറുവശത്ത് അണ്ഡാശയം പ്രവർത്തിക്കുന്നതിനാൽ വീണ്ടും കുട്ടികളുണ്ടാകുന്നതിനു പ്രശ്നമുണ്ടാകാറില്ല. എന്നാൽ ട്യൂബിൽ ഗർഭം ധരിക്കുന്നവരുടെ എണ്ണം സ്വൽപമെങ്കിലും കൂടിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. മുന്നൂറു ഗർഭിണികളിലൊരാളുടെ ഗർഭം ട്യൂബിലാണെന്നാണ് ചില പഴയ കണക്കുകൾ കാണിക്കുന്നത്. ട്യൂബിൽകൂടിയുള്ള സഞ്ചാരം കൂടുതൽ മന്ദഗതിയിലാകുന്നതാണു കാരണമായി കരുതുന്നത്. ഗർഭപാത്രത്തിൽ കൂടി പഴുപ്പു കയറുന്നതും കാരണമാകാം. 

ഒരു തവണ അങ്ങനെ സംഭവിച്ചു എന്നു കരുതി, പിന്നീട് അതുപോലെ തന്നെ വരും എന്ന ധാരണ തെറ്റാണ്. സ്വാഭാവികമായി ഗര്‍ഭധാരണത്തിന് തയാറെടുക്കാം. ശരിയായ രീതിയില്‍ അണ്ഡവും പുരുഷ ബീജവുമായി സന്ധിച്ചെങ്കിൽ ഗര്‍ഭധാരണം സംഭവിക്കുന്നതാണ്. 

Can a tubal pregnancy cause death? Cause and solution: