സാക്ഷരതയില്‍ മുന്‍പന്തിയില്‍ എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യരംഗത്ത് മലയാളികള്‍ക്കിടയില്‍ ചെറിയ ഒരു വിഭാഗം ഇന്നും പിന്നോട്ടാണ് നടക്കുന്നത്. പ്രധാനമായും പ്രസവത്തിന്‍റെ കാര്യമെടുത്താല്‍. വീട്ടില്‍ പ്രസവിച്ചു, പൊക്കിള്‍ക്കൊടി ബ്ലേഡ് കൊണ്ട് മുറിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സര്‍വസാധാരണമാകുന്നു. ഇത്രയും ഗൗരവമുള്ള കാര്യം ആളുകള്‍ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതും പൊതുമധ്യത്തില്‍ അവതരിപ്പിക്കുന്നതും. വീട്ടിലെ പ്രസവം സേഫാണോ? പ്രതികരണവുമായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ ജിജി സംഷീര്‍.