jayasurya

കേരള കാൻ നാലാംഘട്ടത്തില്‍ മുഖ്യാതിഥിയായി നടൻ ജയസൂര്യ. കാൻസർ അതിജീവനത്തെ കുറിച്ച് വാചാലനായ ജയസൂര്യ  എംപിയും നടനുമായ ഇന്നസെന്റുമൊത്തുള്ള അനുവഭവും മനോരമ ന്യൂസ് കേരള കാനിൽ  പങ്കുവച്ചു.  

കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ, ഇന്നസെന്റിനുവേണ്ടി വേണ്ടി കലൂർപള്ളിയിൽ മെഴുകുതിരി കത്തിക്കാൻ പോകുന്നതിനിടെ അദ്ദേഹത്തെ വിളിച്ചിരുന്നു.  ഫോണെടുത്തയുടൻ അദ്ദേഹം പറഞ്ഞു; 'നീ പള്ളിയിൽ പോയി പ്രാർത്ഥിക്കൂ, പക്ഷേ നീയും ‘അമ്മ’യുടെ ഭാഗമാണ്, അമ്മയിൽ നിന്ന് അഞ്ചിന്റെ പൈസ മോഷ്ടിക്കരുത്, മോഷ്ടിച്ചാൻ നിനക്കൊക്കെ എന്റെ അവസ്ഥയാകും'. എത്ര നർമ്മത്തോടെയാണ് കാൻസർ എന്ന രോഗവസ്ഥയെ അദ്ദേഹം കൈകാര്യം ചെയ്തതെന്ന് ജയസൂര്യ ഒാർത്തെടുത്തു. മരുന്നിന്റെ കൂടെ രോഗികള്‍ക്ക് ഇന്നസെന്റിന്റെ പുസ്തവും നല്കണമെന്നും ജയസൂര്യ പറഞ്ഞു.  വിഡിയോ കാണുക.