കേരള കാന്‍ ദൗത്യത്തില്‍ പങ്കുചേര്‍ന്ന് യുവതാരം അപര്‍ണ ബാലമുരളി. കാന്‍സറിനോടുള്ള പേടി മാറ്റാന്‍ ഈ ദൗത്യം വളരെ വലിയ രീതിയില്‍ ഉപകാരപ്പെടും. വ്യക്തിപരമായി പേടിയുണ്ട്. പക്ഷേ പലരും കാന്‍സറിനെ അതിജയിച്ച കഥകള്‍ ഒക്കെ കേള്‍ക്കുന്നത് വലിയ ആശ്വാസമാണ്. നമ്മുടെ ഭക്ഷണ രീതികളില്‍ അടക്കം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകണം. പച്ചക്കറികളില്‍ അടക്കം വിഷം വളരെ വലിയ അളവില്‍ ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ജൈവ പച്ചക്കറി അടക്കം ലഭ്യമാകാനുള്ള വഴി ഉണ്ടായേ പറ്റൂ– അപര്‍ണ പറഞ്ഞു. വിഡിയോ കാണാം.
ഒരു കോടിരൂപയുടെ ചികില്‍സാസഹായം പ്രഖ്യാപിക്കുന്നതടക്കമുള്ള ലക്ഷ്യങ്ങള്‍ക്ക് മുന്നോടിയായാണ് മനോരമന്യൂസ് ലൈവത്തണിന് തുടക്കമായത്. ചികില്‍സാസഹായപദ്ധതി കല്യാണ്‍ ജ്വല്ലേഴ്സ് സഹകരണത്തോടെയാണ് പ്രഖ്യാപിക്കുന്നത്. അവതാകരയായി കേരള കാന്‍ ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജു വാരിയര്‍ എത്തുന്ന പരിപാടിയില്‍ നടന്‍ ജയസൂര്യ പ്രഖ്യാപനം നടത്തും. ലൈവത്തണ്‍ തല്‍സമയം കാണാം.
കാൻസറിനെ നേരിടുക, കീഴടക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങി കരുതലും കരുത്തും എന്ന സന്ദേശവുമായി മുന്നേറുന്ന കേരള കാന്‍ ദൗത്യത്തിന്റെ നാലാംഘട്ടത്തിനാണ് ഇന്ന് ലൈവത്തണോടെ സമാപനമാകുന്നത്. മൂന്നുമണിക്കൂര്‍ നീളുന്ന തല്‍സമയപരിപാടിയില്‍ സിനിമാതാരങ്ങളായ ജയസൂര്യ,ബാബുരാജ്, അഞ്ജലി അമീര്‍, നാവികന്‍ അഭിലാഷ് ടോമി തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ കാന്‍സര്‍ രോഗവിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലപ്രഖ്യാപനവും ലൈവത്തണിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്.