കേരള കാനിന്റെ ഭാഗമായി കേരളത്തിലെ കാന്‍സര്‍ രോഗവിദഗ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഫലം പ്രഖ്യാപിച്ചു. 157 അര്‍ബുദ ചികില്‍സാവിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ ഫലമാണ് ലൈവത്തണിനിടെ പ്രഖ്യാപിച്ചത്.
പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെ:
കേരളത്തില്‍ ചികില്‍സാചെലവ് വെല്ലുവിളിയെന്ന് 61.6 % ഡോക്ടര്‍മാര്‍
ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ പര്യാപ്തമല്ലെന്ന് 53.4 % കാന്‍സര്‍ വിദഗ്ധര്‍
പൊതുമേഖലയിലെ ചികില്‍സാനിലവാരം തൃപ്തികരമെന്ന് 43.9 ശതമാനം പേര്‍
സ്വകാര്യമേഖലയിലെ സംവിധാനങ്ങളില്‍ 35.9 % തൃപ്തി, 35.1 % പേര്‍ക്ക് അതൃപ്തി
ഇന്‍ഷുറന്‍സ് കമ്പനികളുടെ ചൂഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍.
ഫലപ്രഖ്യാപനം വിഡിയോ കാണാം