കേരളമടക്കം രാജ്യത്തെവിടെയും വോട്ടെണ്ണല്‍ സംബന്ധിച്ച് പരാതികളൊഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് എല്ലാ കൗണ്ടിങ് സെന്ററുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്കല്‍ പൊലീസ്, സംസ്ഥാന റിസര്‍വ് പൊലീസ്, കേന്ദ്ര സായുധ സേന എന്നിവ ഉള്‍പ്പെട്ട ത്രിതല സുരക്ഷാക്രമീകരണമാണ് മിക്ക സംസ്ഥാനങ്ങളിലും ഉള്ളത്. ഒപ്പം സിസിടിവി ശൃംഖലകളും ക്രമീകരിച്ചിട്ടുണ്ട്. പ്രശ്നസാധ്യതയുള്ളതും തന്ത്രപ്രധാനമേഖലകള്‍ ഉള്‍പ്പെട്ടതുമായ പ്രദേശങ്ങളില്‍ സുരക്ഷാസേന തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നുണ്ട്.

വോട്ടെണ്ണലിലും സുതാര്യത ഉറപ്പാക്കുന്നതിനും വിശ്വാസ്യത ബോധ്യപ്പെടുത്തുന്നതിനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍ഗണന നല്‍കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് രാവിലെ സ്‌ട്രോങ് റൂം തുറക്കുക. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ നിരീക്ഷകര്‍ ഒഴികെ ആരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. കേരളത്തില്‍ ഇരുപത് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ലോക്സഭാ തിരഞ്ഞെടുപ്പായതിനാല്‍ കൃത്യമായ ഫലസൂചന അറിയാന്‍ 11 മണിയെങ്കിലുമാകും. 

കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ – മാര്‍ ഇവാനിയോസ് കോളജ്

കൊല്ലം – സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, തങ്കശേരി

പത്തനംതിട്ട – കേന്ദ്രീയവിദ്യാലയം, ചെന്നീര്‍ക്കര

മാവേലിക്കര – ബിഷപ് മൂര്‍ കോളജ് 

ആലപ്പുഴ – സെന്റ് ജോസഫ് കോളജ് | സെന്റ് ജോസഫ് എച്ച്എസ്എസ്

കോട്ടയം – നാട്ടകം ഗവണ്‍മെന്റ് കോളജ് 

ഇടുക്കി – ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പൈനാവ്

എറണാകുളം – കൊച്ചിന്‍ യൂണിവേഴ്സിറ്റി, സെന്റ് ജോസഫ് എച്ച്.എസ്.എസ്

ചാലക്കുടി – യു.സി കോളജ്, ആലുവ

തൃശൂര്‍ – ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ്, തൃശൂര്‍

പാലക്കാട് – ഗവണ്‍മെന്റ് വിക്ടോറിയ കോളജ്, പാലക്കാട്

പൊന്നാനി – എസ്.എസ്.എം പോളിടെക്നിക്, തെക്കുംമുറി

മലപ്പുറം – ഗവണ്‍മെന്റ് കോളജ് മുണ്ടുപറമ്പ് 

കോഴിക്കോട്, വടകര – ജെഡിറ്റി ഇസ്ലാം കോംപ്ലക്സ്, വെള്ളിമാടുകുന്ന് 

വയനാട് – WMO കോളജ്, മുട്ടില്‍ | അല്‍ഫോണ്‍സ് സ്കൂള്‍ | മാര്‍ത്തോമ കോളജ്, മാര്‍ത്തോമ HSS ചുങ്കത്തറ

കണ്ണൂര്‍ – ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല

കാസര്‍കോട് – സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, പെരിയ

ENGLISH SUMMARY:

Ahead of vote counting for the Lok Sabha elections, security has been intensified across India, with around 70 security companies deployed at Delhi's counting centers. Police and paramilitary forces are patrolling and conducting checks in key areas of Delhi, Jammu and Kashmir, Uttarakhand, and Mumbai to ensure smooth operations. Additional measures, including Section 144 imposition and three-layer security in certain locations, have been implemented to maintain order and safety.