RE-845-Attingal

ആറ്റിങ്ങലില്‍ യുഡിഎഫിന് ആശ്വസിക്കാന്‍ സമയമായില്ല. മൂന്ന് മുന്നണികള്‍ക്കും വോട്ട് കൂടുമെന്നാണ് മനോരമന്യൂസ്–വി.എം.ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ ഫലം. യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ച 37.87 ശതമാനം വോട്ട് 38.04 ആയി ഉയരും. എല്‍ഡിഎഫ് വോട്ട് 34.06 ശതമാനത്തില്‍ നിന്ന് 35.05 ശതമാനമാകും. വര്‍ധന 0.99 ശതമാനം. ബിജെപിക്ക് 2019ല്‍ ലഭിച്ചത് 2,48,081 വോട്ട്. ഇതില്‍ 0.49 ശതമാനം വര്‍ധനയാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിജയത്തോളമോ രണ്ടാംസ്ഥാനത്തോ എത്താന്‍ ബിജെപി ഇതുവരെ പയറ്റിയ തന്ത്രങ്ങളൊന്നും പോരാതെ വരും.

2024-Vote-Share-Aattingal-845-440

യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം 2.99 ശതമാനമാണ്. മറ്റുകക്ഷികളുടെയും സ്വതന്ത്രയുടെയും വോട്ട് ഗണ്യമായി കുറയുന്നു. 2019ല്‍ 3.42 ശതമാനമായിരുന്ന മറ്റുള്ളവരുടെ വോട്ട് 1.77 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ഈ വോട്ടുകള്‍ എങ്ങോട്ടുപോകും എന്നത് ആകെ വോട്ടിന്റെ എണ്ണം കണക്കാക്കുമ്പോള്‍ പ്രധാനമാണ്. ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 10 വരെയാണ് സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് വിലയിരുത്തിയത്.

അഞ്ചുതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയും ആയി മികവ് തെളിയിച്ചശേഷമാണ് അടൂര്‍ പ്രകാശ് 2019ല്‍ എംപിയായത്. നിയമസഭയിലെ മികവ് ലോക്സഭയില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞോ എന്ന ചോദ്യത്തിന് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ നല്‍കുന്ന മറുപടിയാകും അടുത്ത തിരഞ്ഞെടുപ്പിലെ ഫലം. കഴി​ഞ്ഞ തിരഞ്ഞെടുപ്പില്‍ മുന്‍ എംപി എ.സമ്പത്തായിരുന്നു അടൂര്‍ പ്രകാശിന്റെ എതിരാളി. ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായെത്തിയതോടെ കനത്ത ത്രികോണ മല്‍സരമായി. അവിടെ 38,247 വോട്ടിന് അടൂര്‍ പ്രകാശ് ജയിച്ചുകയറി.

Here is the prospects of UDF, LDF and BJP in attingal Loksabha constituency in 2024 election. Manorama News-VMR Mood of the State Survey results