conclave

നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ വനിതാ സംവരണബില്‍ സ്ത്രീകളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് കെ.കെ. രമ എംഎല്‍.എ. വനിതാ സംവരണം എന്ന് പ്രാവര്‍ത്തികമാകുമെന്ന് അറിയില്ലെന്നും സദുദ്ദേശപരമെങ്കില്‍ വൈകിപ്പിക്കുന്നതെന്തിനാണെന്നും അവര്‍ മനോരമന്യൂസ് കോണ്‍ക്ലേവില്‍ ചോദിച്ചു.  അതേസമയം, സംവരണം നടപ്പിലാകുന്നതിന് കാത്തുനില്‍ക്കാതെ തീരുമാനമെടുക്കാന്‍ നമ്മുടെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അവര്‍ ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ മല്‍സരിച്ച സിപിഎം 12 സീറ്റുകളില്‍ മാത്രമാണ് വനിതകളെ മല്‍സരിപ്പിച്ചത്. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും രമ.   

രാഷ്ട്രീയത്തിൽ തുടരണോ എന്ന് ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നെന്നും മുറിയിലടച്ചിരുന്നു പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മക്കളാണ് അന്നു പിന്തുണ നൽകിയതെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞു. ‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും ’എന്ന മുദ്രാവാക്യമുയർന്നിട്ടും വനിതാ മുഖ്യമന്ത്രിയുണ്ടാകാത്ത കേരളത്തിൽ, മുഖ്യമന്ത്രിയാൽ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യമുയർന്നത് കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ മൂന്നു വനിതകളോട്– കെ.കെ.ശൈലജ എംഎൽഎ, കെ.കെ.രമ എംഎൽഎ, ശോഭാ സുരേന്ദ്രൻ. സ്ത്രീകൾക്കു പ്രാധാന്യം വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയഭേദമെന്യേ മൂന്നുപേർക്കും ഒരേ അഭിപ്രായം. 

പലസ്തീന്‍ വിഷയത്തില്‍ നിലപാട് തെളിച്ചുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ. പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് താന്‍ സംസാരിച്ചതെന്നും എന്നാല്‍ ചിലര്‍ക്കെങ്കിലും അതില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവുകയുമായിരുന്നുവെന്നും അവര്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. മതസ്പര്‍ധയാണ് ഇതിലെ പ്രധാന കാരണം. സാമ്രാജ്യത്വ ശക്തികള്‍ക്കും അതില്‍ പങ്കുണ്ട്. വര്‍ഷങ്ങളായി ദുരിതത്തിലാണ് പലസ്തീന്‍ ജനത. 48 ന് ശേഷം ഐകരാഷ്ട്ര സംഘടന അതിര്‍ത്തി നിശ്ചയിച്ച് ഒരുഭാഗം ഇസ്രയേലിന് നല്‍കി. എന്നാല്‍ അവിടെയും അവസാനിപ്പിക്കാതെ 7 ലക്ഷത്തിലധികം ജൂതന്‍മാരെ കൊണ്ടുവന്ന് മറ്റിടങ്ങളില്‍ ഇസ്രയേല്‍ അധിവസിപ്പിച്ചു. അത് ശരിയല്ല. വിഡിയോ കാണാം.

Manorama News Conclave 2023 KK Rema KK Shailaja Sobha Surendran

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.