ചരിത്രം കുറിച്ചൊരു ഹാട്രിക് ജയം. തിളക്കമുള്ള ഒരു പരാജയം. സര്‍ക്കാരിനൊപ്പം ശക്തമായൊരു പ്രതിപക്ഷത്തേയും തിരഞ്ഞെടുത്ത ഇലക്ഷനാണ് കഴിഞ്ഞുപോയത്. ഇനിയുള്ള ഇന്ത്യന്‍ രാഷ്​ട്രീയം എങ്ങനെയാകണമെന്ന് വോട്ടര്‍ കൃത്യമായി പറഞ്ഞുവച്ചു.  ഇന്ത്യന്‍ വോട്ടറുടെ പുതിയ സന്ദേശം നമ്മുടെ രാഷ്​ട്രീയ പ്രവര്‍ത്തകരും ഭരണാധികാര വര്‍ഗവും പ്രതിപക്ഷവുമെല്ലാം എത്രത്തോളം ഉള്‍ക്കൊണ്ടു. ജനരോഷം അണപൊട്ടുന്ന ഭരണാധികാരികള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്ന അയല്‍രാജ്യങ്ങളില്‍ നിന്നും വ്യത്യസ്​തമായി ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍  ഇന്ത്യന്‍ ജനതയെ ഒന്നിച്ചുനിര്‍ത്താന്‍ ഇനി എന്തെല്ലാം ചെയ്യാനുണ്ട് നമ്മുടെ സംവിധാനങ്ങള്‍ക്ക്? ജനങ്ങളുടെ ശബ്​ദം ഉയര്‍ന്നു കേള്‍ക്കാന്‍ പര്യാപ്​തമായ ഇടങ്ങള്‍ വേണ്ടത്ര ഉണ്ടോ? ആ ശബ്​ദം കേള്‍പ്പിക്കാന്‍ ആവോളം ശ്രമിക്കുന്ന മൂന്ന് വ്യത്യസ്​ത ചിന്താധാരകള്‍ മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുന്നു. 

ENGLISH SUMMARY:

Panel discussion on the current scenario and future prospects of Indian politics