തൊഴിലിടത്ത് തുല്യത വരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ലെന്ന് സംവിധായകന്‍ ചിദംബരം. കൃത്യമായ നടപടിയും  തീരുമാനവും ഉണ്ടാകണം. നവോഥാനം എല്ലാവ‌‌ർക്കും ദഹിച്ചെന്ന് വരില്ല. സ്ത്രീ-പുരുഷ വ്യത്യസമില്ലാതെ എല്ലാവർക്കും തൊഴിലിടത്തേക്ക് വരണം വരാൻ പറ്റണം. സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ചിന്തിച്ച് സിനിമ ഉണ്ടാക്കാനാകില്ല. 30 ശതമാനം സ്ത്രീകൾ വേണമെന്ന് ചിന്തിച്ച് സിനിമ തുടങ്ങനാകില്ല. കഥയിൽ ആരു വരുന്നു എന്നതിന് അനുസരിച്ച്, നായികയെ അനിവാര്യമാണെങ്കിൽ ഉൾപ്പെടുത്തും. റിയൽ സ്റ്റോറിയായതിനാൽ 11 ആണുങ്ങളെ വെച്ച് സിനിമയെടുത്തു. മദ്യപിച്ച് കുഴിയിൽ ചാടുന്നത് ആണുങ്ങളെന്നും ചിദംബരം. മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, മാറുന്ന പ്രേക്ഷകരും താരങ്ങളും, സിനിമയിലെ കലയും രാഷ്​ട്രീയവും, മലയാളത്തെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തിച്ച സംവിധായകര്‍ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുന്നു.