newsmaker2023-final4

 

മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2023 തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍, സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് പട്ടികയിലിടംനേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു. 

 

പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ നാലുപേരാണ് ന്യൂസ് മേക്കര്‍ അന്തിപട്ടികയിലിടം നേടിയത്. 

 

ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി സ്വന്തമാക്കിയ 2018 സിനിമയുടെ സംവിധായകന്‍ ജൂ‍‍ഡ് ആന്തണി ജോസഫ്. 

 

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ഉറച്ചുനിന്നുപോരാടിയ മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍.

 

സഭയ്്ക്കകത്തും പുറത്തും സ്വീകരിച്ച നിലപാടിലൂടെ വാര്‍ത്തകളില്‍നിറഞ്ഞ സ്പീക്കര്‍ എ.എന്‍. ഷംസീര്‍.

 

ചന്ദ്രയാന്‍ മൂന്ന് അടക്കം വിജയ ദൗത്യങ്ങളിലൂടെ രാജ്യത്തിന്‍റെ സുവര്‍ണനേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. 

 

ഫൈനല്‍ റൗണ്ട് വോട്ടെടുപ്പില്‍ അന്തിമപട്ടികയിലെ ഈ നാലുപേരില്‍നിന്ന് ഏറ്റവുമധികം പിന്തുണനേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം നേടും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍, മനോരമ മാക്സ് എന്നിവ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2023 സംഘടിപ്പിക്കുന്നത്.

 

Final list announced for Manorama News Newsmaker 2023