mar-joseph-pamplany-file

വനനിയമഭേദഗതി ഉത്തര കൊറിയയില്‍ നടപ്പാക്കേണ്ട നിയമമെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരുടെമേല്‍ കുതിരകയറാന്‍ അനുമതി നല്‍കുന്ന നിയമമാണത്. നിയമത്തിന്‍റെ കരട്  മന്ത്രി വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ബിഷപ് ഭരണഘടനാവിരുദ്ധമായ നിയമം അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

 

അതേസമയം മലയോര ജനതയോട് സര്‍ക്കാരിന് ശത്രുതയെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും പ്രതികരിച്ചു. മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍‌ നടത്തുന്നത്. ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തുന്നു. കര്‍ഷകരെ ഇപ്പോള്‍ തന്നെ വനം ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നുണ്ടെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.  

എന്നാല്‍ ബിഷപ് തോമസ് പാംപ്ലാനി കര്‍ഷകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മലയോരമേഖലകളില്‍ അസ്വസ്ഥത സൃഷ്ടിക്കാനാണ് ശ്രമം. വനനിയമഭേദഗതി ബില്ല് നിലവില്‍ കരട് മാത്രമാണ്,, കേരള കോണ്‍ഗ്രസ് എമ്മിനോട് ചര്‍ച്ച ചെയ്തേ പാസാക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

Thalassery Archbishop Mar Joseph Pamplany has strongly criticized the proposed Forest Act Amendment, likening it to a law that would be implemented in North Korea.