An-shamseer-newsmaker

ലക്ഷക്കണക്കിന് അംഗങ്ങളുള്ള പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനം ചിലര്‍ക്ക് കിട്ടും ചിലര്‍ക്ക് കിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. മന്ത്രിസ്ഥാനം കിട്ടിയില്ലെന്ന് കരുതി നിരാശപ്പെട്ടിരുന്നിട്ട് കാര്യമില്ല. പ്രവര്‍ത്തിക്കുക എന്നതായിരിക്കണം വഴിയെന്നും ഷംസീര്‍ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ സംവാദത്തില്‍ പറഞ്ഞു. മിത്ത് വിവാദസമയത്ത് പ്രതിപക്ഷം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഭയില്‍ ചോദ്യോത്തരവേളയില്‍ അംഗങ്ങള്‍ അലഞ്ഞുതിരിയുന്നത് കര്‍ശനമായി തടയുമെന്നും സ്പീക്കര്‍ പറഞ്ഞു. വിഡിയോ കാണാം..

AN Shamseer on Manorama News Maker 2023