EDITORS NOTE: Graphic content / Military personnel search for survivors amid wreckage at the accident site of a three-train collision near Balasore, about 200 km (125 miles) from the state capital Bhubaneswar in the eastern state of Odisha, on June 3, 2023. - At least 288 people were killed and more than 850 injured in a horrific three-train collision in India, officials said on June 3, the country's deadliest rail accident in more than 20 years. (Photo by DIBYANGSHU SARKAR / AFP)

ഒഡീഷ ട്രെയിന്‍ അപകട സ്ഥലത്ത് കുടുങ്ങിപ്പോയ 250 ഓളം യാത്രക്കാര്‍ പ്രത്യേക ട്രെയിനില്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചതായി റെയില്‍വേ. ബഹനാഗ ബസാറിലെ അപകടസ്ഥലത്ത് കുടുങ്ങിപ്പോയ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഭദ്രാക്കിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. P/13671 ട്രെയിനാണ് യാത്രക്കാരെയും വഹിച്ച് യാത്ര ശനിയാഴ്ച രാത്രി 9.30 ഓടെ ട്രെയിന്‍ വിജയവാഡയിൽ എത്തും. ഭൂരിഭാഗം യാത്രക്കാരും ചെന്നൈയില്‍ ഇറങ്ങാനുള്ളവരാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. 

 

ഇതില്‍ നാല് യാത്രക്കാർ ഭരംപൂരിലും  41 പേർ വിശാഖപട്ടണത്തും ഒരാൾ രാജമഹേന്ദ്രവരത്തും രണ്ട് പേർ തഡെപെല്ലിഗുഡത്തിലും ഇറങ്ങും. 133 പേർ ചൈന്നൈയിലും ഇറങ്ങുമെന്ന് സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) സോണിലെ വിജയവാഡ റെയിൽവേ ഡിവിഷൻ ഉദ്യോഗസ്ഥൻ ശനിയാഴ്ച പിടിഐയോട് പറഞ്ഞു. ട്രെയിൻ ഞായറാഴ്ച ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അതേസമയം ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 747 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ 56 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

 

Stranded passenger on special train to Chennai